ജൈവകൃഷി പ്രചാരണത്തിനുള്ള അനൂകൂല സാഹചര്യം പ്രയോജനപ്പെടുത്തണം: ഗവര്‍ണര്‍
തിരുവനന്തപുരം: മലയാളികള്‍ക്ക് കൃഷിയില്‍ താല്‍പര്യം വര്‍ധിച്ച സമീപകാല സാഹചര്യം പരിഗണിച്ച് ജൈവകൃഷി വീട്ടുവളപ്പുകളില്‍ പ്രചരിപ്പിക്കാന്‍ ശ്രമങ്ങളുണ്ടാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു.
ആകാശവാണിയുടെ 'വയലും വീടും' പരിപാടിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനചടങ്ങ് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിലൂടെ സാമൂഹികമാറ്റത്തിന് റേഡിയോ മാറിയതിന്റെ ഉത്തമ ഉദാഹരണമാണ് 'വയലും വീടും' പരിപാടി. കര്‍ഷകര്‍ക്ക് ആധികാരിക കാര്‍ഷിക വിജ്ഞാനം പകര്‍ന്നുനല്‍കുന്നതിനൊപ്പം അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവര്‍ക്കു വേണ്ടി സംസാരിക്കാനും ആകാശവാണി പോലുള്ള മാധ്യമങ്ങള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ക്വിസ് ജേതാക്കള്‍ക്കുള്ള സമ്മാനദാനം ഗവര്‍ണര്‍ നിര്‍വഹിച്ചു.
പ്രമുഖ കാര്‍ഷിക വിദഗ്ധന്‍ ആര്‍. ഹേലി, ലോഗോ രൂപകല്‍പന ചെയ്ത സജി എണ്ണക്കാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാനത്ത് കാര്‍ഷിക കുതിപ്പിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും 'ഹരിതകേരളം' മിഷന്റെ പ്രധാനലക്ഷ്യമിതാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ ഒ. രാജഗോപാല്‍, കെ. മുരളീധരന്‍, ആകാശവാണി തിരുവനന്തപുരം സ്‌റ്റേഷന്‍ ഡയറക്ടര്‍ ആര്‍.സി. ഗോപാല്‍, അനന്തപുരി എഫ്.എം സ്‌റ്റേഷന്‍ ഡയറക്ടര്‍ ആര്‍. വിമലസേനന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ആകാശവാണി കുട്ടികളുടെ ഗായകസംഘം അവതരിപ്പിച്ച 'ഘനശ്യാമം' ലളിതഗാനമേള അരങ്ങേറി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."