HOME
DETAILS
MAL
ജനവാസ കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കില്ല: കെ. മുരളീധരന്
backup
May 04 2017 | 19:05 PM
വട്ടിയൂര്‍ക്കാവ്: നെട്ടയം മുക്കോല ജങ്ഷനില്‍ ബിവറേജ് കോര്‍പറേഷന്റെ ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കം എന്തുവില കൊടുത്തും ചെറുക്കുമെന്നും ജനവാസ കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ പാടില്ലെന്നും കെ. മുരളീധരന് എം.എല്‍.എ. കോണ്‍ഗ്രസ് മുക്കോല ജങ്ഷനില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി അംഗം കാച്ചാണി സനില്‍ അധ്യക്ഷനായി. എ.ഐ.സി.സി അംഗം കാവല്ലൂര്‍ മധു, എസ്. നാരായണപിള്ള, ടി. ഗണേശന്പിള്ള, കൊടുങ്ങാനൂര്‍ ഹനീഫ, രാജേന്ദ്രന് നായര്‍, സെയ്ദാലി കായ്പ്പാടി, നെട്ടയം ഷിബുകുമാര്‍, ജിജു എസ്. രാജ്, കാച്ചാണി വിന്‍സെന്റ്, സജികുമാര്‍, മനോജ്, സുരേന്ദ്രന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."