കൂദാശയും വലിയ പെരുന്നാളും
കോട്ടയം: പുതുക്കി പണിത സെന്റ് ജോണ്‍സ് പുത്തന്‍പള്ളിയുടെ കൂദാശയും വലിയ പെരുന്നാളും പഞ്ചരജത ജൂബിലി സമാപനവും ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടക്കും.
ഏഴിന് വൈകുന്നേരം അഞ്ചിന് സിറിയയിലെ ഹോംസിന്റെ ആര്‍ച്ച് ബിഷപ് മോര് സില്‍വാനോസ് പത്രോസ് മെത്രാപ്പോലിത്തയ്ക്കും മറ്റു മെത്രാപ്പോലിത്തമാര്‍ക്കും സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥനയ്ക്ക് ശേഷം ദേവാലയ കൂദാശയുടെ ആദ്യ ഘട്ടം. എട്ടാം തീയതി രാവിലെ ഏഴിന് കൂദാശയുടെ രണ്ടാം ഘട്ടം.
12ന് സ്നേഹ വിരുന്ന്. വൈകുന്നേരം 6.30 ന് പെരുന്നാള്‍ സന്ധ്യാപ്രാര്‍ഥന. 7.30 ന് തിരുന്നാള്‍ ദൂത്. എട്ടിന് റാസ. അഴസാന ദിവസം നാലു മണിക്ക് പഞ്ചരജത ജൂബിലി സമാപന സമ്മേളനം. ഇടവക മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന ചടങ്ങ് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പ്രൊഫ. പി.ജെ കുര്യന് ഉദ്ഘാടനം ചെയ്യും.
ഉമ്മന്‍ ചാണ്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. മലങ്കര സുറിയാനി യാക്കോബായ സഭ സിനഡ് സെക്രട്ടറി ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷം നടത്തും. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പള്ളി വികാരി ഫാ. ബെന്നി എബ്രഹാം,കോര്‍ഡിനേറ്റര്‍ തമ്പി ഫിലിപ്പ്, ട്രഷറര്‍ കെ.കെ ചാക്കോ, കണ്‍വീനര്‍ പി.എസ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."