സേവന നിരക്ക് വര്‍ധന: എസ്.ബി.ഐയിലേക്ക് വ്യാപാരികള്‍ മാര്‍ച്ച് നടത്തും
തിരുവനന്തപുരം: ബാങ്കുകളിലെ സേവന നിരക്കു വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്.ബി.ഐ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അറിയിച്ചു. ഈ മാസം ഒന്‍പതിന് സംസ്ഥാനത്തെ സംഘടനാ ഏരിയാ കേന്ദ്രങ്ങളിലെ എസ്.ബി.ഐ ഓഫിസുകളിലേക്കാണ് മാര്‍ച്ച് സംഘടിപ്പിക്കുക.
ഇടപാടുകാരെ കൊള്ളയടിക്കുന്ന സമീപനമാണ് എസ്.ബി.ഐയുടെതെന്ന് കേരള സംസ്ഥാന വ്യാപാരി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബാങ്ക് ഇടപാടുകള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കാനുള്ള നിര്‍ദേശം പ്രതിഷേധാര്‍ഹമാണ്. വ്യാപാരികള്‍ക്കും ചെറുകിട വ്യവസായികള്‍ക്കും ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കും. അടിയന്തരമായി ചാര്‍ജ് വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ വ്യാപാരികള്‍ ഒന്നടങ്കം എസ്.ബി.ഐ അക്കൗണ്ടുകള്‍ ഒഴിവാക്കുന്ന നടപടികള്‍ വരെ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.
സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു, വൈസ് പ്രസിഡന്റ് വി. പാപ്പച്ചന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."