പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് സ്വാശ്രയ ആരോഗ്യ മിഷന്‍ നടപ്പിലാക്കുന്നു
കൊച്ചി : പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് സ്വാശ്രയ ആരോഗ്യ മിഷന്‍ നടപ്പിലാക്കുന്നു.
ന്യു ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മാനേജിംഗ് ട്രസ്റ്റി കെ.വി തോമസ് എംപി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കുമ്പളങ്ങി, കുന്നുകര, ഉദയംപേരൂര്‍, ചേരാനെല്ലൂര്‍, ഞാറക്കല്‍, പുത്തന്‍വേലിക്കര ഗ്രാമ പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഈ പഞ്ചായത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാരെയും കുടുബത്തെയും ഈ ഘട്ടത്തില്‍ ഇന്‍ഷ്വര്‍ ചെയ്യും. ഇവര്‍ക്കു രണ്ട് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായിരിക്കും. പദ്ധതി ഈ മാസം ആറിന് വൈകിട്ട് 3.30ന് കുന്നുകര അഹന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും.
കുന്നുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, ന്യു ഇന്ത്യ അഷ്വറന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോണ്‍ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, കുന്നുകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."