തൊഴില്‍ തര്‍ക്കം; നെട്ടൂര്‍ കുമ്പളം പാലം നിര്‍മാണം നിലച്ചു
നെട്ടൂര്‍ :തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് നെട്ടൂര്‍കുമ്പളം പാലം പണി നിലച്ചു. ഒരാഴ്ചയിലേറെയായി ഇവിടെ പണികളൊന്നും തന്നെ നടക്കുന്നില്ല. നിര്‍മാണ ഉപകരണങ്ങളും മെഷിനറികളും മറ്റും പാലം നിര്‍മ്മാണം നടത്തുന്ന കെ.വി.ജെ. ബില്‍ഡേഴ്‌സ എന്ന കമ്പനി അവരുടെ മറ്റൊരു നിര്‍മ്മാണ സ്ഥലമായ തൃശ്ശൂരിലേക്ക് കൊണ്ട്‌പോവുകയും ചെയ്തു. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ യൂണിയന്‍ തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. ഇവരെ കൂടാതെ കമ്പനിയുടെ നേരിട്ടുള്ള തൊഴിലാളികളുമുണ്ട്. സ്‌കില്‍ഡ് ജോലികള്‍ ആരംഭിച്ചതോടെ ഈ മേഖലയിലെ പരിചയസമ്പന്നരായ തൊഴിലാളികളെ കമ്പനി കൂടുതല്‍ നിയോഗിച്ചു.
എന്നാല്‍ കമ്പനി തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി തങ്ങളുടെ തൊഴിലാളികളേയും ജോലിക്കെടുക്കണമെന്ന് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.ഇത് തങ്ങള്‍ക്ക് ഭാരിച്ച നഷ്ടത്തിനി ടയാക്കുമെന്ന് കമ്പനി അധി കൃതര്‍ പറയുന്നു.ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്ക മാണ് പാലം പണി നിലയ്ക്കാന്‍ കാരണമായത്.
മുന്നര വര്‍ഷം മുമ്പാണ ഇവിടെ പാലം പണി ആരംഭിച്ചത്.29.5 കോടി രൂപ നബാര്‍ഡിന്റെ സാമ്പത്തീക സഹായത്തോടെ കേരള സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല നിര്‍വ്വഹിക്കുന്നത്. ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതം നടപ്പാതയും, നൂറ്റി അമ്പതോളം മീറ്റര്‍ അപ്രോച്ച് റോഡോടു കൂടിയതാണ് പാലം നിര്‍മ്മിക്കുന്നത്.2012 ല്‍ സെന്റിന് 4.60 ലക്ഷം വില നിശ്ചയിച്ച് നെട്ടൂരില്‍ നാല് വീട്ടുകാരുടെ ഭൂമിയേറ്റെടുത്താണ് പാലം പണി ആരംഭിച്ചത്.എന്നാല്‍ ഭൂമി വിട്ട് കൊടുക്കുന്നതമായി ബന്ധപ്പെട്ട് ഒരു വീട്ടുകാരുടെ കാര്യത്തില്‍ ഇത് വരെ തീര്‍പ്പുണ്ടായിട്ടുമില്ല.പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ കുമ്പളത്തിന്റെ വടക്കും തിരദേശ പ്രദേശത്തുള്ളവര്‍ക്കുംനെട്ടൂര്‍ വഴി എളുപ്പത്തില്‍ ദേശീയ പാതയിലേക്ക് എത്താനാവും.നെട്ടൂര്‍കുണ്ടന്നൂര്‍ സമാന്തര പാലം പണി പൂര്‍ത്തിയാവുന്നതോടെ ദേശീയ പാതയിലേക്കുള്ള പുതിയൊരു പാതയാണ് തുറന്ന് കിട്ടുക. നിര്‍മ്മാണ അനശ്ചിതത്വം നീക്കാന്‍ പ്രദേശത്തെ എം.പി, എം.എല്‍.എ., മരട് നഗരസഭചെയര്‍ പേഴ്‌സണ്‍, കമ്പളംപഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ ക്രിയാത്മകമായി ഇടപെടണമെന്ന നാട്ടുകാര്‍് ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."