കെട്ടിടം പൊളിക്കുന്നതിന്റെ മറവില്‍ മണല്‍ കടത്താന്‍ ശ്രമം
പൂച്ചാക്കല്‍: കെട്ടിടം പൊളിക്കുന്നതിന്റെ മറവില്‍ മണല്‍ കടത്താനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു.
പൂച്ചാക്കല്‍ മാര്‍ക്കറ്റിലെ കെട്ടിടം സ്വകാര്യ വ്യക്തി പൊളിച്ചു നീക്കുന്നതിനിടയിലാണ് മണല്‍ കടുത്തുവാന്‍ ശ്രമിച്ചത്.പഞ്ചായത്ത് അധികൃതര്‍ എത്തി തടയുകയായിരുന്നു.
പൂച്ചാക്കല്‍ തോടിനോട് ചേര്‍ന്ന് മാര്‍ക്കറ്റിന്റെ വടക്ക് ഭാഗത്ത് നിന്നിരുന്ന പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് ടെണ്ടര്‍ വിളിച്ച് നല്‍കിയിരുന്നു.
73000 രൂപക്കാണ് ടെണ്ടര്‍ പ്രകാരം സ്വകാര്യ വ്യക്തിക്ക് നല്‍കിയത്. എന്നാല്‍ കെട്ടിടം പൊളിച്ചെടുത്ത ശേഷം കെട്ടിടം നിന്നിരുന്ന ഭാഗം കുഴിച്ച് മണ്ണെടുക്കുകയായിരുന്നു.
ഇതിനിടയില്‍ നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്ഥലത്തെത്തി തടസപ്പെടുത്തി. തറ കെട്ടിയിരുന്ന കരിങ്കല്ല് കൊണ്ടു പോകന്നെന്ന വ്യാജേന മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മണല്‍ ലോറികളില്‍ കടത്തിയത്.
തറയിലെ മണ്ണ് പോലും നല്‍കിയിട്ടില്ലെന്നും കെട്ടിടം പൊളിച്ച് മാറ്റാനാണ് ടെണ്ടര്‍ പ്രകാരം നല്‍കിയതെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."