HOME
DETAILS

രാഷ്ട്രീയം മറന്നു അവര്‍ കൈകോര്‍ത്തു; 24 വര്‍ഷങ്ങള്‍ക്ക് ശേഷം കാസിം ജന്മനാട്ടിലേക്ക്

  
backup
May 05 2017 | 03:05 AM

after-24-years-kasim-return-home

ജിദ്ദ: ഇടതു വലതു അനുകൂല പ്രവാസി സംഘടനകളുടെ കൈകോര്‍ത്തപ്പോള്‍ പ്രവാസത്തിന്റെ ദുരിതങ്ങള്‍ക്ക് വിട നല്‍കി 24 വര്‍ഷങ്ങള്‍ക്ക് ശേഷം കാസിം ജന്മനാട്ടിലേക്ക്. യാതൊരു രേഖകളുമില്ലാതെ സഊദിയില്‍ കുടുങ്ങിയ തിരുവനന്തപുരം വര്‍ക്കല സ്വദേശി കാസിം എന്നറിയപ്പെടുന്ന ഷരീഫിന് 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഹായില്‍ നവോദയ, ഒ.ഐ.സി.സി സംഘടനകളുടെ സഹായത്തോടെ പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്ക് തിരിക്കുന്നത്. ഹായിലിന് സമീപം മുഗക്ക് എന്ന ഗ്രാമത്തില്‍ ഈത്തപ്പഴത്തോട്ടത്തില്‍ ജോലിയെടുത്തു വരികയായിരുന്ന ഇദ്ദേഹത്തിനെ സഹായിക്കാന്‍ രാഷ്ട്രീയം മറന്നു നന്മക്ക് വേണ്ടി ഇവര്‍ യോജിക്കുകയായിരുന്നു.

ഭാര്യയും നാല് പെണ്‍മക്കളുമുള്ള കാസിം കുടുംബത്തെ പോറ്റാനായി 24 വര്‍ഷം മുമ്പാണ് മുംബൈയില്‍ നിന്ന് സഊദിയിലേക്ക് ഏറെ പ്രതീക്ഷകളുമായി വിമാനം കയറിയത്. റിയാദില്‍ നിന്ന് വളരെ പ്രയാസപ്പെട്ട് ഹായിലില്‍ മുഗക്ക് എന്ന ഗ്രാമത്തില്‍ എത്തിയത്. വീട്ടിലെ പരിതാപകരമായ അവസ്ഥയോര്‍ത്ത് സ്‌പോണ്‍സറുടെ കൃഷിയിടത്തിലെ ജോലിയില്‍ തുടരുകയായിരുന്നു. ഇതിനിടെ സ്‌പോണ്‍സറുടെ വീടിന് സമീപം ഏക്കര്‍ കണക്കിന് ഒഴിഞ്ഞു കിടന്നിരുന്ന തരിശുഭൂമിയില്‍ കാസിമിന്റെ നേതൃത്വത്തില്‍ ഈത്തപ്പന നട്ട് പിടിച്ചു. കൃഷിയിടത്തെ ജോലിയും തോട്ടപ്പണിയുമായി ജീവിതം മുന്നോട്ട് പോയി. ക്യത്യമായി മാസങ്ങളില്‍ കിട്ടുന്ന ശമ്പളം നാട്ടിലേക്ക് എത്തിച്ചിരുന്നതിനാല്‍ ഭാര്യയേയും മക്കളേയും ആഗ്രഹമനുസരിച്ച് പരിപാലിച്ചു. പെണ്‍മക്കളെ വിവാഹം നടത്തിക്കൊടുക്കാനുമായി. ഇതിനിടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ഇഖാമ പുതുക്കാനായില്ല. തോട്ടത്തിനുള്ളില്‍ തന്നെ ജീവിതം തള്ളിനീക്കിയ കാസിമിന് ഇഖാമ ഒരു ആവശ്യമായി തോന്നിയില്ല. എന്നാല്‍ ഏറെ കാലം കഴിഞ്ഞതോടെ പാസ്‌പോര്‍ട്ടും സ്‌പോണ്‍സറുടെ കയ്യില്‍നിന്ന് നഷ്ടമായതോടെ നാട്ടില്‍ പോക്ക് അനന്തമായി നീണ്ടു.

ജോലിയിടത്തില്‍ നിന്നും ഇടക്ക് മുഗക്ക് സിറ്റിയില്‍ എത്തുമ്പോള്‍ പരിചയപ്പെട്ട സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടില്‍ അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും രേഖകളുടെ അഭാവം മൂലം നടന്നിരുന്നില്ല. പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം സാമൂഹിക പ്രവര്‍ത്തകര്‍ കാസിമിനെ തേടിപ്പിടിക്കുകയായിരുന്നു. എംബസിയുടെ സഹായത്താല്‍ ഇ.സി തരപ്പെടുത്തി തര്‍ഹീലില്‍ എത്തിച്ചു. 24 വര്‍ഷമായി നാട്ടില്‍ പോയിട്ടില്ലെന്ന് അറിഞ്ഞതോടെ തര്‍ഹീല്‍ അധികൃതര്‍ അനുകമ്പയോടെ ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കി. നവോദയ, ഒ.ഐ.സി.സി പ്രവര്‍ത്തകരായ ഷിഹാബ് കുണ്ടറ, സുജീര്‍, മോഹനന്‍, സുനില്‍, താഹ, ഷറഫുദ്ദീന്‍, ഷഹീന്‍ഷാ എന്നിവരാണ് കാസിമിന് വേണ്ടി രംഗത്തിറങ്ങിയത്. ഭാര്യ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. പ്രിയതമയില്ലാത്ത വേദനകള്‍ മനസ്സില്‍ അടക്കിയാണെങ്കിലും മക്കളെയും ഇതുവരെ കാണാത്ത ചെറുമക്കളെയും കാണാമെന്ന സന്തോഷത്തില്ലാണ് കാസിം ഇപ്പോള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  4 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  4 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  4 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  4 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  4 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  4 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  4 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  4 days ago