ബോംബോ വടിവാളോ മഹാരാജാസില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം നിയമസഭയില്‍ ചര്‍ച്ചയായി. പി.ടി തോമസ് എം.എല്‍.എയാണ് കലാലയങ്ങളെ ആയുധാലയങ്ങളാക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രാധാന്യം വിഷയത്തിനില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ മഹാരാജാസില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വാര്‍ക്ക കമ്പി, പലക, വെട്ടുകത്തി തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാധനങ്ങളാണ് കോളേജില്‍ നിന്ന് കണ്ടെടുത്തതെന്നും വിദ്യാര്‍ത്ഥികള്‍ വേനലവധിക്ക് പോയപ്പോള്‍ മറ്റാരെങ്കിലും കൊണ്ടുവെച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി അക്രമത്തിനും അക്രമകാരികള്‍ക്കും കൂട്ടുനില്‍ക്കുകയാണെന്നും മഹാരാജാസ് കോളജ് ക്രിമിനലുകളുടെ താവളമായി മാറിയെന്നും പി.ടി തോമസ് എം.എല്‍.എ പറഞ്ഞു.
മെയ് മൂന്നിനാണ് പൊലീസ് നടത്തിയ റെയ്ഡില്‍ മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ക്വാര്‍ട്ടേഴ്‌സിലെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനായി നല്‍കിയിരുന്ന മുറികളില്‍ നിന്നാണ് രണ്ടു മീറ്ററോളം നീളമുളള നാലു ഇരുമ്പുവടികളും നാലു തടി വടികളും ഒരു ഇരുമ്പ് വാക്കത്തിയും പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."