മാപ്പിള, വാദ്യകലാകാരന്‍മാരുടെ ചരിത്രശേഖരണം ആരംഭിച്ചു
എടപ്പാള്‍: പെരുമ്പറമ്പ് മഹാദേവക്ഷേത്ര മൈതാനത്ത് ശനിയാഴ്ച മുതല്‍ ആരംഭിക്കുന്ന സോപാനം വാദ്യോത്സവത്തിന്റെ ഭാഗമായുള്ള ഫോട്ടോ-ചരിത്ര പ്രദര്‍ശനത്തില്‍ സ്ഥാപിക്കാനുള്ള മണ്‍മറഞ്ഞ വാദ്യകലാകാരന്‍മാരുടെ ചരിത്രശേഖരണം തുടങ്ങി.
കഥകളി, ചെണ്ടണ്ട കലാകാരനായ സദനം വാസുദേവന്‍ ഉദ്ഘാടനംചെയ്തു. കേരളത്തില്‍ ജീവിച്ചിരുന്ന ചെണ്ടണ്ട,തിമില,മദ്ദളം,ഇടയ്ക്ക,കൊമ്പ്,താളം,കഥകളി, മാപ്പിളകല,തനതുകലകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച ആയിരത്തില്‍പ്പരം കലാകാരന്‍മാരുടെ ചരിത്രവും അപൂര്‍വചിത്രങ്ങളുമാണ് പ്രദര്‍ശനത്തിലുണ്ടണ്ടാകുക.
പ്രദര്‍ശനത്തിനുശേഷം ഇവ ഒരു സ്വതന്ത്ര ബ്ലോഗാക്കി ലോകത്തിന്റെ ഏതു കോണിലിരുന്നും അവയിലേക്ക് പുതിയ കലാകാരന്‍മാരെ അപ്‌ലോഡ് ചെയ്യാന്‍ സൗകര്യമൊരുക്കുകയുമാണ് സംഘാടകര്‍ ചെയ്യുന്നത്. 2020-ഓടെ ഇത്തരം കലാകാരന്‍മാരുടെ ചരിത്രമുള്‍ക്കൊള്ളുന്ന ഒരു ആധികാരികരേഖയായി ഇതിനെ മാറ്റും. വാദ്യോത്സവം സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ.ടി.അജയന്‍ അധ്യക്ഷനായി.
കുറുങ്ങാട് വാസുദേവന്‍ നമ്പൂതിരി ചരിത്രരേഖ ഏറ്റുവാങ്ങി. സോപാനം പ്രിന്‍സിപ്പല്‍ സന്തോഷ് ആലങ്കോട്,പി.പി.വിഷ്ണുദാസ് സംസാരിച്ചു. ഇത്തരം കലാകാരന്‍മാരെക്കുറിച്ചുളള വിവരവും ചിത്രവും കൈവശമുള്ളവര്‍ അറിയിക്കണമെന്നും സംഘാടകര്‍ അറിയിച്ചു. ഫോണ്‍, വാട്‌സ് ആപ്പ് നമ്പര്‍: 9446280603, 8086351794
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."