മാണിയെ സി.പി.എം ചുമലിലേറ്റി നടക്കുന്നു: ഡീന്‍ കുര്യാക്കോസ്
തലശ്ശേരി: മാണിയെ ഇന്ന് സി.പി.
എം ചുമലിലേറ്റി നടക്കുകയാണെന്നും യു.ഡി.എഫിനെ അഴിമതി മുന്നണിയെന്ന് മുദ്രകുത്താന്‍ കാരണം മാണിയുടെ പ്രവര്‍ത്തനമായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
വര്‍ഗീയതയ്‌ക്കെതിരേ നാടുണര്‍ത്തുക, ഭരണത്തകര്‍ച്ചയ്‌ക്കെതിരേ മനസുണര്‍ത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചിന് തലശ്ശേരി നഗരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ്.
ഒറ്റരാത്രി കൊണ്ട് കെ.എം മാണിയെ സി.പി.എം വിശുദ്ധനാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മിസ്ബാഹ് പണ്ടേരത്ത് അധ്യക്ഷനായി.
യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി രവീന്ദ്രദാസ്, സംസ്ഥാന സെക്രട്ടറി പ്രതീഷ്, സംസ്ഥാന സെക്രട്ടറി ആദം മുന്‍സി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ നാരായണന്‍, മവിള രാധാകൃഷ്ണന്‍, അജ്മല്‍ വണ്ടൂര്‍, അനൂപ്, വടകര സംസാരിച്ചു.
കൂത്തുപറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ചിന് കൂത്തുപറമ്പില്‍ സ്വീകരണം നല്‍കി.
കൂത്തുപറമ്പ് മാറോളിഘട്ടില്‍ നടന്ന സ്വീകരണത്തില്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രജനീഷ് കക്കോത്ത് അധ്യക്ഷനായി. പി.കെ രാഗേഷ്, രവീന്ദ്രദാസ്, ആദം മുര്‍സി, അനീഷ് പരിക്കണ്ണാമല, സി.എം മുനീര്‍, കെ. പ്രഭാകരന്‍, വി. സുരേന്ദ്രന്‍, രാജന്‍ പുതുശ്ശേരി, പി.കെ സതീശന്‍, സന്തോഷ് കണ്ണംവള്ളി, ഹരിദാസ് മൊകേരി, കെ.പി ഹാഷിം, കെ.പി സാജു പ്രദീപ് വട്ടിപ്രം, റജില്‍ മാക്കുറ്റി, നൗഷാദ് ബ്ലാത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."