HOME
DETAILS
MAL
അപകടം പതിയിരുന്ന് പാതയോരങ്ങള്‍
backup
May 05 2017 | 06:05 AM
ശ്രീകണ്ഠപുരം: സംസ്ഥാന പാതയോരത്ത് നടപ്പാതയും വലിയകുഴികളും കാരണം ശ്രീകണ്ഠപുരത്ത് അപകടങ്ങള്‍ പതിവാകുന്നു. പാതയുടെ ഇരുവശത്തും വലിയ കുഴികള്‍ പ്രത്യക്ഷപ്പെടുകയും പലയിടത്തും അരികില്‍ നിന്ന് റോഡ് വളരെയേറെ പൊങ്ങിനില്ക്കുകയും ചെയ്യുന്നുണ്ട്. കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനങ്ങളും അപകടത്തിലാവുന്നതു പതിവാകുന്നു. ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനും കെ.എസ്.ഇ.ബി ഓഫിസിനും തൊട്ടടുത്തുള്ള റോഡില്‍ ഇതിനകം നിരവധി പേര് അപകടത്തില്‍പെട്ടു. ഇതേ സ്ഥലത്ത് രണ്ടുപേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. റോഡരികില്‍ കരിങ്കല്ല് പാകിയത് ഇളകിയതും അപകടങ്ങള്‍ക്ക് കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."