തൂക്കുപാലത്തിന് ഒരുകൈ സഹായം
കൂത്തുപറമ്പ്: അപകടാവസ്ഥയിലായ പെരളശ്ശേരി തൂക്കുപാലത്തെ ബലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി നാട്ടുകാര്‍.
പാലത്തിന്റെ ദ്രവിച്ച ഭാഗങ്ങളിലെ തുരുമ്പ് നീക്കം ചെയ്ത് പെയിന്റ് ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടത്തുന്നത്. വിദ്യാര്‍ഥികളടക്കം നിരവധി പേര് ദിനംപ്രതി കടന്നു പോകുന്ന പെരളശേരി തൂക്കുപാലം അപകടാവസ്ഥയിലായിട്ട് ഏറെ കാലമായി.
പാലം ബലപ്പെടുത്താന്‍ അധികൃതരുടെ ഭാഗത്തു നിന്നു യാതൊരു നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പാലം ബലപ്പെടുത്താനുള്ള ശ്രമവുമായി നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്. പാലത്തിന്റെ തുരുമ്പ് നീക്കം ചെയ്ത് പെയിന്റ് ചെയ്യുകയും പാലത്തെ താങ്ങി നിര്‍ത്തുന്ന ഉരുക്ക് വടത്തില്‍ ഗ്രീസിടുകയും ചെയ്യുന്നുണ്ട്.
കൂടാതെ തുരുമ്പെടുത്ത് മുറിഞ്ഞ ഭാഗത്ത് വെല്‍ഡിങ്ങും നടത്തും. ഒരാഴ്ചകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."