HOME
DETAILS
MAL
എ.സി.സി അംബുജാ സിമന്റുമായി ലയിക്കാനൊരുങ്ങുന്നു
backup
May 05 2017 | 15:05 PM
മുംബൈ: അംബുജാ സിമന്റുമായി ലയനത്തിനൊരുങ്ങി എ.സി.സി സിമന്റ്. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നത്.
ഷെയര്‍ ഉടമകളുടെയും കമ്പനികളുടെയും ശക്തി വര്‍ധിപ്പിക്കുന്നതിനായി അംബുജാ സിമന്റുമായി ലയിക്കാന്‍ തീരുമാനിച്ചതായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എ.സി.സി പറഞ്ഞു.
ഇതിന്റെ പഠനത്തിനായി സ്വതന്ത്ര ഡയരക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. ഓഡിറ്റ് കമ്മിറ്റിയുടെയും പ്രത്യേക കമ്മിറ്റിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ലയനമെന്നും എ.സി.സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."