അമ്മയുടെ ശബ്ദമായി സോന; അടിയന്തിര നടപടിക്ക് നിര്‍ദേശം
കൊല്ലം: ശബ്ദം അന്യമായ മാതാപിതാക്കള്‍ക്കുവേണ്ടി അഞ്ചാം ക്ലാസുകാരി സോന കുടുംബത്തിന്റെ ദുരിതങ്ങള്‍ ജില്ലാ കലക്ടര്‍ക്കു മുന്നില്‍ വിവരിച്ചു. കാലപ്പഴക്കത്തില്‍ ചിതലരിച്ച വീട് നന്നാക്കുന്നതിന് ധനസഹായം തേടിയാണ് പിതാവ് പേരയം കാഞ്ഞിരംകോട് പുന്നവിള ജാക്സണ് ജോസഫിന്റെ അപേക്ഷയുമായി സോനയും അമ്മ ആനിയും ജില്ലാ കലക്ടറുടെ കൊല്ലം താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത്.
പരാതിക്കാരിയായി കലക്ടറുടെ മുന്നിലെ കസേരയില്‍ ഇരുന്നത് സോനയാണ്. വീടിന്റെ സ്ഥിതിയെക്കുറിച്ചുള്ള കുട്ടിയുടെ വിവരണം കലക്ടര്‍ ശ്രദ്ധയോട കേട്ടു. മകള്‍ പറയുന്നത് കേള്ക്കാനാകുമായിരുന്നില്ലെങ്കിലും ആനി അരികത്തുനിന്നു. അപേക്ഷയില്‍ അടിയന്തിര നിയമനാനുസൃത നടപടി സ്വീകരിക്കുന്നതിന് കലക്ടര്‍ പേരയം പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
ബധിരരും മൂകരുമായ ജാക്സണ് ആനി ദമ്പതികള്‍ക്ക് സോനയ്ക്ക് പുറമെ പ്ലസ് ടൂ പൂര്‍ത്തിയാക്കിയ ജാക്സണ് എന്ന മകന്‍കൂടിയുണ്ട്. വീട്ടിലെ ബുദ്ധിമുട്ടുകള്‍ മൂലം തൊടുപുഴയില്‍ അമ്മവീട്ടില്‍നിന്നാണ് സോന പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."