രാജ്യസഭാംഗത്വം രാജിവെച്ച സിദ്ദുവിന് പഞ്ചാബ് കോണ്‍ഗ്രസിലേക്ക് ക്ഷണം
ചണ്ഡിഗഢ്: രാജ്യസഭാംഗത്വം രാജിവെച്ച ബി.ജെ.പി നേതാവ് നവജ്യോത് സിങ് സിദ്ദുവിന് പഞ്ചാബ് കോണ്‍ഗ്രസിലേക്ക് ക്ഷണം. സിദ്ദുവിന് കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാതിലുകള്‍ എല്ലാവരുടേയും മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്. അതേസമയം സിദ്ദുവുമായി ഇതുസംബന്ധിച്ച് താനോ തന്റെ അറിവില്‍ മറ്റുള്ളവരോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി.
സിദ്ദുവിന്റെ പിതാവ് കോണ്‍ഗ്രസ് ഭാരവാഹിയായിരുന്നു. തന്റെ മാതാവ് പട്യാല ഡിസിസി അധ്യക്ഷയായിരുന്നപ്പോള്‍ സിദ്ദുവിന്റെ പിതാവ് ജനറല്‍ സെക്രട്ടറിയായിരുന്നുവെന്നും അമരീന്ദര്‍ അറിയിച്ചു.
രാജ്യസഭയില്‍ നിന്നും രാജി വെച്ച സിദ്ദു ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്നും പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."