HOME
DETAILS

ആത്മസംതൃപ്തിയോടെ ഹജ്ജിനു സമാപനം

  
backup
August 23 2018 | 19:08 PM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b8%e0%b4%82%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a8

മക്ക: ത്യാഗജീവിതത്തിന്റെ അമരസ്മരണ പുതുക്കി ഈ വര്‍ഷത്തെ ഹജ്ജിനു പരിസമാപ്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത്തി മൂന്നര ലക്ഷം തീര്‍ഥാടകര്‍ സമ്മേളിച്ച ഹജ്ജില്‍ വ്യാഴാഴ്ചയോടെ പകുതിയിലധികം ഹാജിമാരും മിനായില്‍ നിന്നും വിടപറഞ്ഞു. ബാക്കിയുള്ളവര്‍ ഇന്ന് വൈകുന്നേരത്തോടെയാണ് മടങ്ങുക. 

മിനായില്‍ നിന്നും മടങ്ങിയ ഹാജിമാരില്‍ ആഭ്യന്തര തീര്‍ഥാടകര്‍ 'വിദാഇന്റെ ത്വവാഫി'ന് ശേഷം മദീന സന്ദര്‍ശനവും കഴിഞ്ഞു സ്വദേശങ്ങളില്‍ എത്തിച്ചേര്‍ന്നു. വിദേശ ഹാജിമാരില്‍ മുന്‍പ് മദീന സന്ദര്‍ശനം നടത്താത്തവര്‍ മദീനയിലേക്കും നടത്തിയവര്‍ സ്വദേശങ്ങളിലേക്കുമുള്ള യാത്രാ ഒരുക്കത്തിലാണ്. വിദേശ ഹാജിമാര്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ വഴിയും മദീന വിമാനത്താവള ഹജ്ജ് ടെര്‍മിനല്‍ വഴിയുമാണ് യാത്ര തിരിക്കുക.
ഇന്ത്യയില്‍ നിന്നെത്തിയ അധിക ഹാജിമാരും ഇന്നാണ് മിനായില്‍ നിന്നും യാത്ര പറയുക. ഇന്നലെ നല്ലൊരു ശതമാനം ഹാജിമാരും യാത്ര തിരിക്കുന്നതിനാല്‍ ഉണ്ടണ്ടായേക്കാവുന്ന തിരക്ക് പരിഗണിച്ച് ഹജ്ജ് കമ്മിറ്റി വഴിയെത്തിയ ഹാജിമാരോട് മിനായില്‍ താങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവര്‍ ഇന്ന് വൈകീട്ടോടെ മിനായില്‍ നിന്നും തിരിക്കും. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ തിങ്കളാഴ്ച്ച മുതല്‍ മടക്ക യാത്ര ആരംഭിക്കും.
ആദ്യമാദ്യം പുണ്യ ഭൂമിയില്‍ വന്നിറങ്ങിയ ഹാജിമാരില്‍ മദീന സന്ദര്‍ശനം കഴിഞ്ഞവരാണ് മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ബാക്കിയുള്ളവര്‍ മദീന സന്ദര്‍ശനത്തിനായുള്ള ഒരുക്കത്തിലാണ്. മദീന വിമാനത്താവളം വഴിയെത്തിയവര്‍ ജിദ്ദയില്‍ നിന്നും ജിദ്ദ വിമാനത്താവളം വഴിയെത്തിയവര്‍ മദീനയില്‍ നിന്നുമാണ് യാത്ര തിരിക്കുക.
മക്ക അമീറും സഊദി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഹജ്ജ് പരിപൂര്‍ണ്ണ വിജയമായിരുന്നുവെന്ന് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്‍

Kerala
  •  3 months ago
No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago
No Image

തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്ഫോടകവസ്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

National
  •  3 months ago
No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

ദിവസേന മൂന്നു കോഫി  വരെ കുടിക്കാമെന്ന് പഠന റിപോര്‍ട്ട്; ഇത് പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും അകറ്റുമെന്ന്

justin
  •  3 months ago
No Image

മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍  

Kerala
  •  3 months ago