ഓണക്കാലം മഴയെടുത്തു; നിര്‍ജീവമായി പൂ വിപണി
കല്‍പ്പറ്റ: ശക്തമായ മഴയും പ്രളയവും കാരണം ഓണക്കാലം പൂ വിപണിയില്‍ കനത്ത വ്യാപാരനഷ്ടത്തിനു കാരണമായി. അത്തപ്പൂക്കളം ഒരുക്കുന്നതിനായി പൂക്കള്‍ വാങ്ങുന്നതിനു ആളുകള്‍ കടകള്‍ക്കു മുന്നില്‍ തിക്കിത്തിരക്കുന്നത് ഇക്കുറി ഓണക്കാലത്തെ നഷ്ടക്കാഴ്ചകളില്‍ ഒന്നായി.ജില്ലയില്‍ വെള്ളംകയറാത്ത പ്രദേശങ്ങളില്‍പോലും പൂക്കള്‍ വിലയ്ക്കുവാങ്ങി പൂക്കളമിട്ടവര്‍ വിരളം. മഴയും വെള്ളപ്പൊക്കവുംമൂലം ഓണക്കാല വ്യാപാരം നഷ്ടമായ വിഷമത്തിലാണ് പൂക്കച്ചവടക്കാര്‍. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഓരോ പൂക്കടയിലും ദിവസം കുറഞ്ഞത് 10000 രൂപയുടെ കച്ചവടം നടന്നിരുന്നു. ഈ വര്‍ഷം 500 രൂപയുടെ കച്ചവടം പോലും ലഭിച്ച ദിവസങ്ങള്‍ കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നത്. സാധാരണ ഓണക്കാലത്ത് ഗുണ്ടല്‍പേട്ട, മൈസൂരു, ബംഗളൂരു, കോയമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍നിന്നു ദിവസവും ക്വിന്റല്‍ കണക്കിനു പൂക്കളാണ് ജില്ലയില്‍ എത്തിയിരുന്നത്. പൂക്കളുടെ വില്‍പനയിലൂടെ ഭേദപ്പെട്ട വരുമാനവും കച്ചവടക്കാര്‍ക്കു ലഭിച്ചിരുന്നു. ഈ വര്‍ഷം പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളും സംഘടനകളും അടക്കം ഓണാഘോഷം പരിമിതപ്പെടുത്തിയതുമൂലം ഇതര സ്ഥലങ്ങളില്‍നിന്നു വളരെ കുറച്ച് പൂക്കള്‍ മാത്രമാണ് കച്ചവടക്കാര്‍ കൊണ്ടുവരുന്നത്. ചെണ്ടുമല്ലി കിലോഗ്രാമിനു 100 രൂപ, വെള്ളജമന്തി-300, അരളി-100, റോസ്-300, വാടാര്‍മല്ലി 250 രൂപ എന്നിങ്ങനെയാണ് കടകളില്‍ പൂക്കള്‍ക്കു വില. ഗുണ്ടില്‍പേട്ടയില്‍ വെള്ളപ്പൊക്കത്തില്‍ ഏക്കര്‍ കണക്കിനു പൂപ്പാടങ്ങളും നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."