ബലിപെരുന്നാള്‍ ദിനത്തില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരിച്ചു
തിരുവമ്പാടി: ബലിപെരുന്നാള്‍ നിസ്‌ക്കാരവും പ്രാര്‍ഥനയും പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്നവര്‍ക്കുള്ള ഫണ്ട് ശേഖരണമായി.
സമസ്തയും എസ്.കെ.എസ്.എസ്.എഫും ഉള്‍പ്പടെ ബലിപെരുന്നാള്‍ സുദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
ഇതനുസരിച്ച് മലയോരത്തെ മുഴുവന്‍ പള്ളികളിലും കെടുതിയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പ്രാര്‍ഥനയും ഫണ്ട് ശേഖരണവും നടന്നു. ജുമാ മസ്ജിദില്‍ നടന്ന ബലിപെരുന്നാള്‍ നിസ്‌ക്കാരത്തിനും പ്രാര്‍ഥനക്കും ഫണ്ട് ശേഖരണത്തിനും ജുമാ മസ്ജിദില്‍ മുഹ് യുദ്ദീന്‍ ദാരിമി കൂടരഞ്ഞിയും പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദില്‍
തറമ്മല്‍ അഹ്മദ് ബാപ്പുമുസ്‌ലിയാരും കൂടരഞ്ഞി ടൗണ്‍ ജുമാ മസ്ജിദില്‍ ദാരിമി ഇ.കെ കാവനൂരും കൂടരഞ്ഞി ഖബ്ര്‍സ്ഥാന്‍ ജുമാ മസ്ജിദില്‍ അയ്യൂബ് ബാഖവി വണ്ടൂരും കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദില്‍ അബ്ദുറസാഖ് മൗലവി തൊടുപുഴയും തിരുവമ്പാടി ടൗണ്‍ ജുമാ മസ്ജിദില്‍ ശിഹാബുദ്ദീന്‍ ഫൈസി ഉഗ്രപുരവും താഴെ തിരുവമ്പാടി തട്ടേക്കാട്ട് ജുമാ മസ്ജിദില്‍ മുഹമ്മദ് ഫൈസിയും മുറമ്പാത്തി ജുമാ മസ്ജിദില്‍ റിയാസ് ഫൈസി കിഴിശേരിയും കുളിരാമുട്ടി ജുമാ മസ്ജിദില്‍ അബ്ദുറഹ്മാന്‍ ഫൈസി കോട്ടക്കലും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."