ആഘോഷങ്ങളില്ലാതെ പെരുന്നാള്‍ ദിനം
കോഴിക്കോട്: ബലിപെരുന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊഴിവാക്കി ജില്ല. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജില്ലയില്‍ ആഘോഷം ഒഴിവാക്കിയത്. സോഷ്യല്‍മീഡിയയിലും ആഘോഷങ്ങളൊഴിവാക്കി 'ആശംസകള്‍ മാത്രം' എന്ന സന്ദേശമാണു നിറഞ്ഞത്. പുതുവസ്ത്രങ്ങള്‍ വാങ്ങാനുള്ള പണത്തില്‍ നിന്ന് ഒരുവിഹിതം ദുരിതാശ്വാസത്തിനായി മാറ്റിവച്ചും പള്ളികളില്‍ ഫണ്ട് പിരിച്ചും ദുരന്ത ഭൂമിയിലേക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തും മാനാഞ്ചിറ ഡി.ടി.പി.സിയിലെത്തി ഭക്ഷണക്കിറ്റുകളൊരുക്കിയും യുവാക്കളും രംഗത്തിറങ്ങി. വീടുകളില്‍ പെരുന്നാള്‍ വിഭവങ്ങള്‍ ഒഴിവാക്കി ഉമ്മമാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മഴ മാറിനിന്നിട്ടും നഗരത്തിലും ബീച്ചിലും മാനാഞ്ചിറ മൈതാനത്തും തിയറ്ററുകളിലും പൊതുവെ തിരക്ക് കുറവായിരുന്നു. കൂടാതെ പലയിടങ്ങളിലും മഹല്ല് കമ്മിറ്റികള്‍ മുന്‍കൈയെടുത്ത് ബലിമൃഗങ്ങളുടെ മാംസം ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് വിതരണവും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."