HOME
DETAILS
MAL
ദുരിതാശ്വാസ ക്യാംപില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച വില്ലേജ് ഓഫിസ് ജീവനക്കാര്‍ അറസ്റ്റില്‍
backup
August 24 2018 | 04:08 AM
പനമരം: വയനാട് പനമരം ഹൈസ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് വില്ലേജ് ഓഫിസ് ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു. പനമരം വില്ലേജ് ഓഫീസ് ജീവനക്കാരായ എം.പി ദിനേഷ്, സിനീഷ് തോമസ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് പുലര്‍ച്ചെയാണ് മൂന്നു മണിക്കാണ് സംഭവം. മാനന്തവാടി തഹസില്‍ദാരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സ്വന്തം വാഹനങ്ങളില്‍ സാധനങ്ങള്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. സാധനങ്ങള്‍ മറ്റ് ക്യാംപുകളിലേക്ക് കൊണ്ട് പോവുകയായിരുന്നു എന്നാണ് ജീവനക്കാരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."