പെരുന്നാള്‍ ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഭക്ഷണവിതരണം നടത്തി
മൂവാറ്റുപുഴ: എസ്.കെ.എസ്.എസ്.എഫ് പല്ലാരിമഗലം ഈട്ടിപ്പാറ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ ആശുപത്രികളിലും പ്രളയ ബാധിത പ്രദേശങ്ങളിലും ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. മൂവാറ്റുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി മാത്രം 1200 ഭക്ഷണപൊതികളാണ് വിതരണം ചെയ്തത്.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, പ്രളയ ബാധിത പ്രദേശങ്ങളായ മുവാറ്റുപുഴ കാവുംങ്കര, മാര്‍ക്കറ്റ് ഏരിയ, രണ്ടാര്‍കര എസ്.എ.ബി.ടി.എം സക്കൂളിലെ ദുരിതാശ്വസ ക്യാംപ്, രണ്ടാര്‍ ഉതുമ്പേല്‍ തണ്ട് , മൂവാററുപുഴ സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ഭക്ഷണ വിതരണം നടന്നത്. ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ എല്‍ദോ എബ്രാഹാം എം.എല്‍.എ നിര്‍വഹിച്ചു.
മൈതീന്‍ഈട്ടിപ്പാറ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുള്‍ മജീദ് മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ സി.എം ഷുക്കൂര്‍, പി.വൈ നൂറുദ്ദീന്‍, ഷൈല അബ്ദുള്ള, സുമിഷ നൗഷാദ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോതമംഗലം റെയ്ഞ്ച് പ്രസിഡന്റ് മജീദ് ഫൈസി, സിദ്ധിക്ക് ഫൈസി , എം.എം അലിയാര്‍മാസ്റ്റര്‍ , കെ.എം ഹബീബുള്ള, ശിഹാബ് ഈട്ടിപ്പാറ, മുഹമ്മദ് റാഫി, ഫാറൂഖ്, കെ.പി മുഹമ്മദ്, കെ.എം അബൂബക്കര്‍, കെ.എച്ച് മക്കാര്‍, എന്‍.എം സൈനുദ്ദീന്‍ , പി.എം . ഉബൈസ്, പി.എം. ഹമീദ്, ജമാല്‍ യു പി ,ബഷീര്‍ കാഞ്ഞിരക്കാട്ട് പി.എം ഉബൈദ്, കെ.എം മനാഫ്, പി.എം ഫസലുദീന്‍ ,പി എം അബഷിര്‍ ,പി.എച് റാഷി (ടേസ്റ്റി സ്പൂണ്‍ ), കെ എം അല്‍ത്താഫ് , പി .എം മാജിദ് , പി.എ അജ്മല്‍, കെ .എം അനസ് എന്നിവര്‍ നേത്രത്ത നല്‍കി എന്നിവര്‍ പങ്കെടുത്തു.
എസ്. കെ. എസ്.എസ്.എഫ് വിഖായ അംഗങ്ങളുടെ നേതൃത്വത്തില്‍ പാചകം ചെയ്ത ഭക്ഷണമാണ് വിതരണത്തിന് എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."