ദുരിതാശ്വാസ ക്യാമ്പുകളില്‍ മനശാസ്ത്ര പ്രഥമ ശുശ്രൂഷ നല്‍കുന്നു
ആര്‍പ്പൂക്കര :എം.ജി യൂനിവേഴ്‌സിറ്റി ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്‌സ്റ്റെന്‍ഷന്‍ ഡിപ്പാര്‍ട്ടുമെന്റ് കൗണ്‍സലിംഗ് കോഴ്‌സ് അലുമിനി അംഗങ്ങളും വിദ്യാര്‍ത്ഥികളും വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ മനശാസ്ത്ര പ്രഥമ ശുശ്രൂഷ സൗജന്യമായി നല്‍കി.
ആദ്യദിനം എം.ജി യൂനിവേഴ്‌സിറ്റി ദുരിതാശ്വാസ ക്യാമ്പിലും രണ്ടാം ദിനം ആര്‍പ്പൂക്കര പഞ്ചായത്തിലെ വിവിധ ക്യാമ്പുകളിലുമായി ആയിരത്തിലധികം ദുരിതബാധിതതര്‍ക്ക് ഗ്രൂപ്പ് കൗണ്‍സലിംഗും വ്യക്തിഗത കൗണ്‍സലിംഗുമാണ് നല്കിയത്. കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും വെവ്വേറെ ഗ്രൂപ്പുകളായി തിരിച്ചാണ് സേവനം നല്‍കിയത്. പ്രളയദുരിതത്തിലേറ്റ മാനസിക സമ്മര്‍ദ്ദം കുറയ്ക്കലും പുനരധിവാസവുമായിരുന്നു കൗണ്‍സലിംഗിന്റെ പ്രധാന ലക്ഷ്യം.
കൗണ്‍സലിംഗ് പരിശീലന രംഗത്ത് സജീവമായിട്ടുള്ള കോട്ടയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇപ്കായ് യുടെ പിന്‍തുണയോടു കൂടിയാണ് ഇത് നടത്തിയത്.ഈ പ്രവര്‍ത്തനങ്ങള്‍ക്ക് യൂനിവേഴ്‌സിറ്റി ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്‌സ്റ്റെന്‍ഷന്‍ ഡിപ്പാര്‍ട്ടുമെന്റ് മേധാവി മഞ്ജുഷ ശശി, കൗണ്‍സലിംഗ് കോഴ്‌സ് കോര്‍ഡിനേറ്റര്‍ മാത്യു കണമല ,ഇപ്കായ് നാഷ്ണല്‍ കോര്‍ഡിനേറ്ററും പഞ്ചായത്ത് ജീവനക്കാരനുമായ അനീഷ് മോഹന്‍, ഹയര്‍ സെക്കന്ററി അധ്യാപകന്‍ പി.പി.സുനില്‍, ഇപ്കായ് കോര്‍ഡിനേറ്റര്‍മാരായ ശ്രീദേവി രാജീവ്, ജി. ഉദയന്‍, വിനീത് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതംഗസംഘമാണ് കൗണ്‍സലിംഗ് നല്‍കിയത്. തുടര്‍ ദിവസങ്ങളിലും കോട്ടയം ജില്ലയില്‍ ഇവരുടെ സേവനം ലഭ്യമാക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ ബന്ധപ്പെടുക പി.പി.സുനില്‍ 9447868512.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."