HOME
DETAILS
MAL
70 ലക്ഷത്തിന്റെ മരുന്നുകള്‍ സൗജന്യമായി നല്കി
backup
August 24 2018 | 05:08 AM
തൊടുപുഴ : പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാരിന് 70 ലക്ഷം രൂപയുടെ മരുന്നുകള്‍ നല്കി ബംഗ്ലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോട്ടിക്സ് ലാബ് ലൈഫ് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് മാതൃകയായി. തൊടുപുഴ പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി ബയോട്ടിക്സ് ലാബ് അധികൃതരില്‍ നിന്നും മരുന്ന് ഏറ്റുവാങ്ങി. ബയോട്ടിക്സ് ലാബ് ജനറല്‍ മാനേജര്‍ ഡോ. കെ. രഘുനാഥ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ശിവപ്രകാശ്, എബ്രഹാം വര്‍ക്കി, കെ.പി.റോഷന്, പി.എസ്. അരുണ്‍, കെ. മനീഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."