പ്രളയബാധിതര്‍ക്ക് തലവേദനയായി വിമാനടിക്കറ്റ് വര്‍ധനയും
വലിയ ടിക്കറ്റ് ചാര്‍ജ്ജ് നല്‍കി പോകുവാന്‍ സാധിക്കാതെ നിരവധി പേരാണ് നാട്ടില്‍ കഴിയേണ്ടി വരുന്നത്
ചെങ്ങന്നൂര്‍: വെള്ളപ്പൊക്കത്തില്‍ ഒരു മനുഷ്യായസില്‍ ഉണ്ടായക്കിയതെല്ലാം നഷ്ടപ്പെട്ടവരെ ദുരന്തം പിന്‍തുടരുകയാണ്. ഇപ്പോള്‍ അത് വരുന്നത് പ്രവാസികള്‍ക്ക് നേര്‍ക്കാണ്.
വിമാന ടിക്കറ്റ് വിലവര്‍ധനവാണ് പ്രളയത്തിന് മുന്‍പ് നാട്ടിലെത്തി പ്രളയക്കെടുതി അനുഭവിച്ച് ഇനിയും ജീവിതം കരുപ്പിടിപ്പിക്കാനായി വീണ്ടും മരുഭൂമിയിലേക്ക് പോകാനിറങ്ങുന്നവര്‍ക്ക് വിനയാകുന്നത്. എല്ലാം നഷ്ടപ്പെട്ടെടത്തുനിന്നും ബാക്കി കിട്ടിയത് വിറ്റു പെറുക്കി വമാനടിക്കറ്റ് ഏജന്‍സിയിലേക്ക് ചെല്ലുമ്പോഴാണ് ടിക്കറ്റ് ചാര്‍ജ്ജ് വര്‍ധനയെകുറിച്ച് യാത്രികര്‍ അറിയുന്നത്.
വലിയ ടിക്കറ്റ് ചാര്‍ജ്ജ് നല്‍കി പോകുവാന്‍ സാധിക്കാതെ നിരവധി പേരാണ് നാട്ടില്‍ കഴിയേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ മുപ്പതിന്‍ചിറ വിജയകുമാര്‍ യു.എ.ഇയിലേക്ക് തിരികെ പോകാനുള്ള ടിക്കറ്റിന് തിരുവല്ലയിലെ ഏജന്‍സിയില്‍ എത്തിയപ്പോള്‍ അവര്‍ 60000 രൂപ ടിക്കറ്റിനായി ആവശ്യപ്പെട്ടതായി അദ്ദേഹം പറയുന്നു. സാധാര വലിയ ടിക്കറ്റ് വില ഉള്ളപ്പോളും 25000 രൂപ വരെ നിരക്ക് ഉയര്‍ന്നിട്ടുള്ളുവെന്നാണ് യു.എ.ഇയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന വിജയകുമാര്‍ പറയുന്നത്. ഇ
തേപറ്റി ഏജന്‍സിയില്‍ തിരക്കിയപ്പോള്‍ നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ തിരുവനന്തപുരത്തുനിന്നേ സര്‍വിസ് ഉള്ളുവെന്നും അതിനാലാണ് ടിക്കറ്റ് നിരക്ക് വര്‍ധിച്ചതെന്നുമാണ് ലഭിച്ച മറുപടി. പ്രളയത്തില്‍ വിജയകുമാറിന് കനത്ത നാശനഷ്ടം ഉണ്ടായിരുന്നു. എന്നാല്‍ എങ്ങനെയെങ്കിലും യു.എ.ഇയ്ക്ക് തിരികെ പോകാം എന്ന് വിചാരിച്ചപ്പോഴാണ് താങ്ങാനാകാത്ത ടിക്കറ്റ് ചാര്‍ജ്ജ് യാത്രമുടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നോടൊപ്പം നിരവധി പേര്‍ക്കാണ്് ടിക്കറ്റ് വില വര്‍ധനവ് കാരണം യാത്ര മാറ്റിവെക്കേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."