HOME
DETAILS

സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ കാവലാളായി പൊലിസ്

  
backup
April 23 2019 | 02:04 AM

%e0%b4%b8%e0%b5%81%e0%b4%97%e0%b4%ae%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89%e0%b4%b1%e0%b4%aa


കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ കനത്ത സുരക്ഷാക്രമീകരണം. സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ കൊച്ചി സിറ്റി, എറണാകുളം റൂറല്‍ പൊലിസ് ജില്ലകളിലായി 5048 പൊലിസുകാരെ വിന്യസിക്കും. പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാം സ്ഥാപിച്ചു തത്സമയ നിരീക്ഷണം ഏര്‍പ്പെടുത്തും.

കൂടുതല്‍ പൊലീസ് റൂറലില്‍, 2704


14 നിയമസഭാ മണ്ഡലങ്ങളുള്ള എറണാകുളം ജില്ലയില്‍ എറണാകുളം, ചാലക്കുടി, കോട്ടയം, ഇടുക്കി ലോക്‌സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നു. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍പ്പെടുന്ന പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട്, കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട പിറവം, ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ മൂവാറ്റുപുഴ, കോതമംഗലം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ റൂറല്‍ പൊലിസിന് കീഴിലാണ്. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ പറവൂര്‍ നിയമസഭാ മണ്ഡലവും റൂറലിന് കീഴിലാണ്. ഏഴിടത്തും റൂറല്‍ പരിധിയിലെ 2080 പൊലിസുകാരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി വിന്യസിക്കും. കൂടാതെ, 624 സ്‌പെഷ്യല്‍ പൊലിസിനെയും നിയോഗിക്കും. സൈന്യം, പൊലിസ് എന്നിവയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണു സ്‌പെഷ്യല്‍ പൊലീസ്. ഇവരുള്‍പ്പെടെ 2704 പോലീസുകാരാണ് റൂറല്‍ മേഖലയില്‍ തെരഞ്ഞെടുപ്പു സുരക്ഷയ്ക്കുള്ളത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ എട്ട് ഡിവൈ.എസ്.പിമാര്‍, 38 ഇന്‍സ്‌പെക്റ്റര്‍മാര്‍, 149 എസ്.ഐമാര്‍, 49 എ.എസ്.ഐമാര്‍ 2036 സീനിയര്‍ സി.പി.ഒമാര്‍, സി.പി.ഒമാര്‍ എന്നിങ്ങനെയാണ് കണക്ക്. അടിയന്തര സാഹചര്യത്തില്‍ ഇടപെടാന്‍ 120 പേരടങ്ങിയ കര്‍ണാടക ഹോംഗാര്‍ഡും 27 പേരടങ്ങുന്ന മഹാരാഷ്ട്ര പൊലിസും ആലുവയിലെത്തി.

സിറ്റിയില്‍ 2344 പൊലിസുകാര്‍


സിറ്റി പൊലിസ് കമ്മിഷണറുടെ കീഴില്‍ രണ്ട് ഡെപ്യൂട്ടി സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍, 10 അസിസ്റ്റന്റ് സിറ്റി പൊലിസ് കമ്മിഷണര്‍മാര്‍, 27 സി.ഐമാര്‍, 164 എ.എസ്.ഐമാര്‍, 1778 സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 1982 പൊലിസുകാരെ വിന്യസിക്കും. 365 സ്‌പെഷല്‍ പൊലിസുകാര്‍ കൂടി ചേരുന്നതോടെ 2347 പൊലിസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കുണ്ടാകും. സെന്‍ട്രല്‍ ആംഡ് പൊലിസിലെ 27 പേരടങ്ങുന്ന സംഘവും തെരഞ്ഞെടുപ്പു സുരക്ഷയ്ക്കായി എത്തിയിട്ടുണ്ട്. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട കളമശേരി,കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര നിയമസഭാ മണ്ഡപരിധികളിലാണു സിറ്റി പൊലിസ് സുരക്ഷ ഒരുക്കുന്നത്.

പ്രശ്‌നബാധിത ബൂത്തുകള്‍ 246


ജില്ലയില്‍ ആകെയുള്ള 1197 ബൂത്തുകളില്‍ 246 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. വോട്ടെടുപ്പിനിടെ മുമ്പു സംഘര്‍ഷങ്ങളും കള്ളവോട്ട് ആരോപണങ്ങളും ഉയര്‍ന്ന ബൂത്തുകളെയാണ് ഈ പട്ടികയില്‍ പെടുന്നത്. പ്രശ്‌നബാധിത ബൂത്തുകളെ സെന്‍സിറ്റീവ്, ട്രബിള്‍സംപ്രോബ്ലമാറ്റിക് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടവയാണു ട്രബിള്‍സംപ്രോബ്‌ളമാറ്റിക് വിഭാഗത്തില്‍ പെടുന്നവ. ഇത്തരം 12 ബൂത്തുകള്‍ ജില്ലയിലുണ്ട്. ഒന്‍പതെണ്ണം റൂറല്‍ പരിധിയിലും രണ്ടെണ്ണം സിറ്റിയിലും. 234 സെന്‍സിറ്റീവ് ബുത്തുകളില്‍ 158 ബൂത്തുകള്‍ റൂറല്‍ പൊലീസ് പരിധിയിലും 76 എണ്ണം സിറ്റിയിലുമാണ്. ബൂത്തുകളില്‍ ഒരു പൊലീസുകാരനും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പെടെ രണ്ടു പേര്‍ സുരക്ഷയ്ക്കുണ്ടാകുമെങ്കില്‍ പ്രശ്‌നബാധിത ബൂത്തുകളില്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ നാലു പൊലീസുകാരെ നിയോഗിക്കും. ഈ ബൂത്തുകളില്‍ വെബ് ക്യാം സ്ഥാപിച്ചു നിരീക്ഷണം ഏര്‍പ്പെടുത്തും. ജില്ലാ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമിലും സംസ്ഥാന കണ്‍ട്രോള്‍ റൂമിലും തത്സമയം ദൃശ്യങ്ങള്‍ തെളിയും.

 

മുന്‍ കുറ്റവാളികളും ഗുണ്ടകളും നിരീക്ഷണത്തില്‍


തെരഞ്ഞെടുപ്പില്‍ സംഘര്‍ഷങ്ങളും കുറ്റകൃത്യങ്ങളും ഒഴിവാക്കാന്‍ ഒരു മാസം മുമ്പു തന്നെ പൊലിസ് ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി മുന്‍കാല കുറ്റവാളികള്‍, സ്ഥിരം കുറ്റവാളികള്‍, ക്വട്ടേഷന്‍ സംഘങ്ങള്‍, ഗൂണ്ടകള്‍, സാമൂഹിക വിരുദ്ധര്‍, രണ്ടില്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുള്ളവര്‍ തുടങ്ങിയവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ഇവരെ മുന്‍കരുതല്‍ അറസ്റ്റിന്റെ ഭാഗമായി കസ്റ്റഡിയിലെടുക്കുകയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്നു ബോണ്ട് വയ്പിച്ച ശേഷം വിട്ടയയ്ക്കുകയും ചെയ്തു. ഏതാനും ചില കുറ്റവാളികളെ ഗൂണ്ടാ വിരുദ്ധ നിയമം പ്രകാരം നാടുകടത്തുകയും കരുതല്‍ തടങ്കലില്‍ അടക്കുകയും ചെയ്തു. ലോങ് പെന്റിങ് വാറന്റ് കേസുകളില്‍പ്പെട്ട് ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ട മുന്‍കാല കുറ്റവാളികള്‍ക്കെതിരെയും നടപടിയെടുത്തു. ഇതോടൊപ്പം വ്യാജമദ്യ നിര്‍മാണം, വിതരണം, വിദേശമദ്യ കടത്ത് എന്നിവ തടയാന്‍ പൊലീസും എക്‌സൈസും നിരീക്ഷണം തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago