'നരേന്ദ്രമോദി ജനങ്ങള്‍ക്ക് നല്‍കിയത് കള്ള വാഗ്ദാനങ്ങള്‍'
മേപ്പയ്യൂര്‍: അഞ്ചു വര്‍ഷത്തെ ഭരണത്തിലൂടെ രാജ്യത്തിന്റെ സര്‍വ മേഖലകളെയും തകര്‍ത്ത് തരിപ്പണമാക്കിയ നരേന്ദ്ര മോദി കള്ള വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയതെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം കണ്‍വീനര്‍ മരിയാപുരം ശ്രീകുമാര്‍ പറഞ്ഞു.
കീഴരിയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് സമ്മേളനം നടുവത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷാ വാഗ്ദാനങ്ങള്‍ ലംഘിച്ചു. തൊഴിലവസരങ്ങള്‍ക്ക് സാഹചര്യമൊരുക്കുമെന്ന് പറഞ്ഞെങ്കിലും 4.73 കോടി തൊഴിലവസരം നഷ്ടപ്പെടുത്തി. നോട്ടു നിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയും നിരവധി വ്യവസായങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നു.ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചത്. കണ്ണൂരിലെ അക്രമ രാഷ്ട്രീയങ്ങള്‍ വടകരയില്‍ തുടരാതിരിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ വിജയിപ്പിക്കണം എന്നും അദ്ധേഹം പറഞ്ഞു.
യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ ടി.യു സൈനുദ്ദീന്‍ അധ്യക്ഷനായി. സി.പി.എ അസീസ്, മിസ്ഹബ് കീഴരിയൂര്‍ ,കെ.എം ഹാരിസ്, കെ.കെ ദാസന്‍, ചുക്കോത്ത് ബാലന്‍ നായര്‍, രമേശന്‍ മനത്തനത്ത്, കെ.എം സുരേഷ് ബാബു, കുറുമയില്‍ ബാബു, ബി. ഉണ്ണികൃഷ്ണന്‍, പാറോളി ശശി, ഇ.എം മനോജ്, കൊറ്റായം വിനോദ്, നെല്യാടി ശിവാനന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."