കുന്നംകുളത്ത് ഒരു നാള്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ്
കുന്നംകുളം : ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ നല്‍കാന്‍ കുന്നംകുളത്ത് ഒരു നാള്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ്. ഷെയര്‍ ആന്റ് കെയറിന്റെ നേതൃത്വത്തില്‍ ബഥനി ഇംഗ്‌ളീഷ് സക്കൂള്‍ ഓഡിറ്റോറിയത്തിലാണ് വിത്യസ്ഥമായ സൂപ്പര്‍മാര്‍ക്കറ്റ് പ്രവഷര്‍ത്തിച്ചത്.
മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങുന്നവര്‍ക്കാവശ്യമായ ക്ലീനിങ്ങ് ഉപകരണങ്ങള്‍, വസത്രങ്ങള്‍, പാത്രം, പല ചരക്ക് തുടങ്ങി ആവശ്യമായ മുഴുവന്‍ സാധനങ്ങളും സൂപ്പര്‍ മാര്‍ക്കറ്റ് എന്ന രീതിയല്‍ ആളുകള്‍ക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാനാകും വിധമാണ് ക്രമീകരണം. 150 കുടംബങ്ങള്‍ക്ക് പ്രവേശനം നല്‍കുകയും കുടുംബങ്ങളെ തിരഞ്ഞെടുക്കാന്‍ അതാതു പ്രദേശത്തെ വില്ലേജ് ഓഫീസര്‍മാരെ നിയോഗിക്കുകയും ചെയ്തു.
ആറ് ലക്ഷം രൂപയുടെ സാമഗ്രികളാണ് ഇവിടെയുള്ളത്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് കിറ്റായി നല്‍കുമ്പോള്‍ അവര്‍്ക്കുണ്ടാകുന്ന മാനസിക പ്രയാസം ഒഴിവാക്കാനും ആവശ്യമുള്ളവ ആവശ്യമായ അളവില്‍ ലഭ്യമാക്കാനുമാണ് പുതിയ രീതി പരീക്ഷിച്ചത്. പരിപാടിക്ക് നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍. ജുഡീഷ്യല് ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് സരിത രവീന്ദ്രന്‍. എ സി പി സിനോജ്. സി ഐ കെ ജി സുരേഷ്‌കുമാര്‍. ജോസഫ് ചാലിശ്ശേരി, ഫാ സോളമന്‍ ഒ ഐ സി തുടങ്ങിയവര്‍ സംമ്പന്ധിച്ചു. ഷെയര്‍ആന്റ ്‌കെയര്‍ ഭാരവാഹികളാ ലബീബ് ഹസ്സന്‍. പെന്‍കോ സൈഫു, എബ്രഹാംലിങ്കണ്‍, ബിജുബാല്‍, അനൂജ് തുടങ്ങിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."