കനത്തമഴ: പഴശ്ശി കോവിലകം തകര്‍ന്നു
ഉരുവച്ചാല്‍: കനത്ത മഴയില്‍ 113 വര്‍ഷം പഴക്കമുള്ള പഴശ്ശി കോവിലകത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു.
കോവിലകത്തിന്റെ പുറക്‌വശത്തുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് നിലംപതിച്ചത്. ഇതോടെ ബാക്കിയുള്ള ഭാഗങ്ങളും അപകടാവസ്ഥയിലാണ്. കിണറിനോടു ചേര്‍ന്നുള്ള മുറിയും മറ്റുമാണു തകര്‍ന്നത്. കോവിലകത്തിന്റെ പല ഭാഗങ്ങളും കാലപ്പഴക്കം കാരണം നശിച്ചുപോയിട്ടുണ്ട്. കോവിലകം പൊളിച്ച് വില്‍ക്കാന്‍ ഉടമകള്‍ തീരുമാനിച്ചതോടെ കോവിലകം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂര്‍ നഗരസഭയും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ചരിത്ര സ്മാരകമാക്കണമെന്ന് ആവശ്യപ്പെട്ട നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാരിന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോവിലകം ഏറ്റെടുക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇരിട്ടി തഹസില്‍ദാര്‍ കോവിലകത്തിന്റെ വില ഉള്‍പ്പെടെ കണക്കാക്കിയുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."