വോട്ടിങ് യന്ത്രം ഉറപ്പുവരുത്തി
കൊണ്ടോട്ടി: വോട്ടിങ് യന്ത്രവും വി.വി പാറ്റ് മെഷീനടക്കം തെരഞ്ഞെടുപ്പിനുള്ള സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി. മേലങ്ങാടി ജി.എച്ച്.എസ് സ്‌കൂളില്‍ നിന്നാണ് താലൂക്കിലെ ബൂത്തുകളിലേക്കുളള സാമഗ്രികള്‍ വിതരണം ചെയ്തത്. രണ്ടോടെ വോട്ടിങ് യന്ത്രവുമായി മുഴുവന്‍ ഉദ്യോഗസ്ഥരും ബുത്തുകളിലേക്ക് പുറപ്പെട്ടിരുന്നു.
വോട്ടിങ് യന്ത്രം നേരത്തെ തന്നെ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തിയതാണെങ്കിലും പലരും വിതരണകേന്ദ്രത്തില്‍ വച്ചു പ്രവര്‍ത്തിപ്പിച്ച ശേഷമാണ് ഏറ്റുവാങ്ങിയത്.വിവിധ അപേക്ഷകളും സ്റ്റേഷനറി സാധനങ്ങളുമടക്കമുള്ള കിറ്റ് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് പോയത്.
ജില്ലാ കലക്ടര്‍ അമിത് മീണ സ്‌കൂളിലെത്തി വോട്ടിങ് യന്ത്രങ്ങളുടെ വിതരണം വിലയിരുത്തി.
താലൂക്കില്‍ 171 ബൂത്തുകളാണുള്ളത്. പ്രിസൈഡിങ് ഓഫീസറടക്കം നാലു ഉദ്യോഗസ്ഥരെയാണ് ബൂത്തുകളിലുണ്ടാവുക. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥനും ബി.എല്‍.ഒ.യുമുണ്ടാകും. 150-ലേറെ ഉദ്യോഗസ്ഥരെ റിസര്‍വായി നില നിര്‍ത്തിയിട്ടുണ്ട്.ചുമതല നല്‍കിയ ഉദ്യോഗസ്ഥര്‍ എത്താഞ്ഞതിന് പകരം തിങ്കളാഴ്ച തന്നെ റിസര്‍വിലുള്ളവര്‍ക്ക് പകരം ചുമതല നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."