കേരളത്തിലേത് മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനം: മന്ത്രി
കണ്ണൂര്‍: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനമാണ് നടന്നതെന്ന് മന്ത്രി ഇ.പി ജയരാജന്‍. നഷ്ടം കുറഞ്ഞത് സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമാണ്. മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനത്തിലൂടെ മരണ സംഖ്യ കുറക്കാന്‍ സാധിച്ചു. എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ത്തതിന്റെ ഫലമാണിത്. പ്രതിസന്ധികള്‍ മറി കടന്ന് ഒരു നവകേരളത്തെ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയെന്ന ഇടത് എം.എല്‍.എമാരുടെ ആശങ്ക സ്വാഭാവികം മാത്രമാണ്. കേരളം നേരിടുന്ന ഈ പ്രതിസന്ധിയില്‍ കേന്ദ്ര ഗവണ്‍മെന്റ് സ്വാഗതാര്‍ഹമായ നിലപാടാണ് സ്വീകരിച്ചത്. ഇതുവരെയും നല്ല സഹായങ്ങള്‍ ലഭിച്ചു. തുടര്‍ന്നും സംസ്ഥാന സര്‍ക്കാര്‍ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും വിദേശ ഫണ്ട് സ്വീകരിക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വ്യവസായ മേഖലകളില്‍ നിരവധി പുതിയ പദ്ധതികള്‍ നടപ്പാക്കും. വിമാനത്താവളം കേന്ദ്രീകരിച്ച് ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടി പുരോഗമിച്ച് വരുകയാണ്. ഇതിനായി കിന്‍ഫ്ര വിമാനത്താവള പരിസരത്ത് ഭൂമി വാങ്ങിയിട്ടുണ്ട്. ഈ സ്ഥലത്ത് മറ്റ് അടിസ്ഥാന വികസനങ്ങളും ഒരുക്കും. കെല്‍ട്രോണിന്റെയും ക്ലെയിസിന്റെയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."