യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി
ക്ലീവ്‌ലന്‍ഡ്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു. ക്ലീവ്‌ലന്റില്‍ നടന്ന പാര്‍ട്ടി കണ്‍വന്‍ഷനിലാണ് ട്രംപിന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ ട്രംപ് ഒരുവര്‍ഷം മുന്‍പാണ് പാര്‍ട്ടിയിലെത്തുന്നത്. ഇന്‍ഡ്യാന ഗവര്‍ണര്‍ മൈക് പൈന്‍സിയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്തു.
വിവാദങ്ങളും വിമര്‍ശനങ്ങളും പ്രതിഷേധവും വകവയ്ക്കാതെയാണ് ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. രാജ്യത്തിനു അകത്തുംപുറത്തും ട്രംപിനെതിരേ പ്രതിഷേധം അലയടിച്ചിരുന്നു. കടുത്ത മുസ്‌ലിം വിരുദ്ധനായ ട്രംപിന്റെ കണ്‍വന്‍ഷനില്‍ മുസ്‌ലിം നേതാക്കളെയും പ്രാര്‍ഥനയ്ക്ക് എത്തിച്ചിരുന്നു.
മാസങ്ങള്‍ നീണ്ട പ്രൈമറിക്കും കോക്കസിനും ഒടുവില്‍ 17 സ്ഥാനാര്‍ഥികളെ മറികടന്നാണ് ട്രംപ് ഒന്നാമതെത്തിയത്. ക്ലീവ്‌ലന്റില്‍ നടന്ന കണ്‍വന്‍ഷനില്‍ ട്രംപിന് 1725 പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ ടെഡ് ക്രൂസിന് 475 പേരുടെ പിന്തുണയാണ് ലഭിച്ചത്.
നിങ്ങള്‍ക്കായി ഞാന്‍ കഠിനാധ്വാനം ചെയ്യുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാല്‍ ട്രംപിനെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്ത പാര്‍ട്ടി നടപടിയെ വിമര്‍ശകര്‍ വിശേഷിപ്പിച്ചത് അമേരിക്കയുടെ നാണക്കേട് എന്നായിരുന്നു.
മെക്‌സികോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇതാണ് ട്രംപിന് പാര്‍ട്ടിയിലെ മറ്റു സ്ഥാനാര്‍ഥികളെ പിന്തള്ളി മുന്നേറാന്‍ സഹായിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റനോടാണ് ട്രംപ് ഏറ്റുമുട്ടുക.
തിങ്കളാഴ്ച നടന്ന കണ്‍വന്‍ഷനില്‍ ട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രസംഗവും വിവാദമായിരുന്നു. 2008 ല്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേലിന്റെ പ്രസംഗത്തിലെ വരികളാണ് മെലാനിയ പകര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."