പിണറായി മേഖലയില്‍ സുരക്ഷ ശക്തം
കൂത്തുപറമ്പ്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൂത്തുപറമ്പ് പിണറായി മേഖലകളില്‍ സുരക്ഷ ശക്തം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അക്രമസംഭവങ്ങളൊന്നുമുണ്ടായില്ലെങ്കിലും കനത്ത സുരക്ഷയിലായിരിക്കും പ്രദേശം.
ഡിവൈ.എസ്.പി അബ്ദുല്‍ഖാദറിന്റെ നേതൃത്വത്തിലാണ് കൂത്തുപറമ്പ് സ്റ്റേഷന് പരിധിയില്‍ സുരക്ഷ ഒരുക്കുന്നത്. രണ്ടു സി.ഐമാര്‍ തൊണ്ണൂറ് കേന്ദ്രസേനാ ഗംങ്ങള്‍, അന്‍പത് കര്‍ണാടക പൊലിസ് എന്നിവര്‍ക്കു പുറമെ എം.എസ്.പി, കെ.എ.പി വിഭാഗവുമുണ്ടാവും. സ്റ്റേഷന് പരിധിയിലുള്ള ആകെ 65 ബൂത്തുകളില്‍ ഏറെയും സെന്‍സിറ്റീവ് ബൂത്തുകളാണെന്ന് പൊലിസ് പറഞ്ഞു. പിണറായി സ്റ്റേഷന് പരിധിയില്‍ നാലു പ്രശ്നബാധിത ബൂത്തുകളാണുള്ളത്.
ലോക്കല്‍ പൊലിസിനു പുറമെ സ്പെഷല്‍ പൊലിസ്, എം.എസ്പി, കെ.എ.പി, വിഭാഗത്തിലുള്‍പ്പെടെ നൂറോളം പൊലിസുകാര്‍ ഡ്യൂട്ടിയിലുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയന് വോട്ട് രേഖപ്പെടുത്തുന്ന ആര്.സി അമല ബേസിക് യു പി സ്കൂള്‍ ബൂത്ത് പിണറായി സ്റ്റേഷന് പരിധിയിലാണ്. ഇവിടെയും പ്രത്യേക നിരീക്ഷണമുണ്ടാവും. സി.ഐ സജീവനാണ് പിണറായി സ്റ്റേഷന്റെ പ്രത്യേക സുരക്ഷാ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."