HOME
DETAILS

ജനിതക മാതൃക ഡാറ്റാ ബാങ്ക്: പദ്ധതിയില്‍നിന്ന് കുവൈത്ത് പിന്നോട്ട്

  
backup
July 20 2016 | 19:07 PM

%e0%b4%9c%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%95-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95-%e0%b4%a1%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95

കുവൈത്ത് സിറ്റി: രാജ്യസുരക്ഷ മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന ജനിതക മാതൃക ഡാറ്റാബാങ്ക് പദ്ധതിയില്‍നിന്നും താല്‍ക്കാലികമായി കുവൈത്ത് പിന്നോട്ട്. രാജ്യവ്യാപകമായി ഡി.എന്‍.എ പരിശോധന നിര്‍ബന്ധമാക്കിയുള്ള പുതിയ നിയമത്തിനെതിരേ വിവിധ മേഖലകളില്‍ നിന്നും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കുവൈത്ത് താല്‍ക്കാലികമായി പദ്ധതി നീട്ടിവച്ചത്.

കോടതി തീരുമാനങ്ങള്‍ക്കും ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയതിനും ശേഷം മാത്രമേ ഡി.എന്‍.എ പരിശോധന കര്‍ശനമായി നടപ്പാക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ നിയമ കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അസദ് അല്‍ റുവൈഹ് പറഞ്ഞു.

ഭരണഘടനാ കോടതിയില്‍ പരാതി ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത് പ്രതിരോധിക്കുമെന്നും സര്‍ക്കാര്‍ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുമെന്നും അല്‍ റുവൈഹ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സ്വദേശികളും വിദേശികളും വിനോദ സഞ്ചാരികളും ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ ആളുകളുടെയും ജനിതക സാംപിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ ഡാറ്റാബാങ്ക് ഉണ്ടാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. എന്നാല്‍ ഈ തീരുമാനത്തിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകരും യു.എന്‍ അടക്കമുള്ള വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു.

തീവ്രവാദ പ്രവര്‍ത്തനം തടയുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി രാജ്യത്തെ മുഴുവന്‍ സ്വദേശികളുടെയും വിദേശികളുടെയും ഡി.എന്‍.എ വിവരം ശേഖരിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് കുവൈത്തിനോട് നേരത്തെ യു.എന്‍ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടിരുന്നു. നിയമം അനാവശ്യവും സ്വകാര്യത കാത്തുസൂക്ഷിക്കാനുള്ള അവകാശവുമായി പൊരുത്തപ്പെടാത്തതുമാണെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി അഭിപ്രായപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് പദ്ധതി നീട്ടിവയ്ക്കാന്‍ കുവൈത്ത് നിര്‍ബന്ധിതമായത്. നിശ്ചിത സമയപരിധി നിശ്ചയിച്ച് നിലവില്‍ രാജ്യത്തുള്ളവരുടെയും പുതുതായി എത്തുന്ന വിദേശികളുടെയും ജനിതക മാതൃകകള്‍ ശേഖരിക്കാനാണ് പദ്ധതി.

തീവ്രവാദി വേട്ടയ്ക്ക് പുറമെ വാഹനാപകടം, അഗ്‌നിബാധ, കൊലപാതകം തുടങ്ങിയ ദുരൂഹ സാഹചര്യങ്ങളില്‍ അന്വേഷണം എളുപ്പമാക്കാനും ഡി.എന്‍.എ ഡാറ്റാബാങ്ക് സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago