2004 ന്റെ ആവര്‍ത്തനമായിരിക്കും ഇത്തവണയും, അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട: കോടിയേരി
കണ്ണൂര്‍: 18 സീറ്റ് നേടിയ 2004ലെ ജനവിധിയുടെ തനിയാവര്‍ത്തനമായിരിക്കും ഇത്തവണ ഉണ്ടാവുകയെന്ന് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന്റെ തുടക്കംമുതല്‍ അവസാനംവരെ എല്‍ഡിഎഫ് നിലനിര്‍ത്തിയ മേല്‍ക്കൈയും സംഘടനാപരമായ ചിട്ടയും അനുകൂലമായി മാറുമെന്നത് ഉറപ്പാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഒപ്പം ഉണ്ടായിരുന്ന പല കക്ഷികളും വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളും ഇപ്പോള്‍ ഇടതുപക്ഷ ചേരിയിലാണ്. എല്‍ ഡി എഫിന്റെ അടിത്തറ കൂടുതല്‍ ശക്തമായി. ഒരു അപസ്വരവുമില്ലാതെ പൂര്‍ണമായ ഐക്യത്തോടെയാണ് എല്‍ ഡി എഫ് പ്രവര്‍ത്തിച്ചത്. അതിന്റെ പ്രയോജനം വിധിയെഴുത്തിലുണ്ടാകും.
മുമ്പ് നടന്ന പല തെരഞ്ഞെടുപ്പുകളെയും അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പ് ജനങ്ങള്‍ ഏറ്റെടുത്ത അനുഭവമാണ് ഉണ്ടായത്. പാറശാലമുതല്‍ മഞ്ചേശ്വരംവരെയുള്ള പ്രദേശങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമാണ്. ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ ശക്തമായ ജനവികാരമാണ് അടിത്തട്ടില്‍ കാണാന്‍ കഴിഞ്ഞത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..
പതിനെട്ട് സീറ്റ് നേടിയ 2004ലെ ജനവിധിയുടെ തനിയാവര്‍ത്തനമായിരിക്കും ഇത്തവണയും ഉണ്ടാവുക. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. പ്രചാരണത്തിന്റെ തുടക്കംമുതല്‍ അവസാനംവരെ എല്‍ഡിഎഫ് നിലനിര്‍ത്തിയ മേല്‍ക്കൈയും സംഘടനാപരമായ ചിട്ടയും അനുകൂലമായി മാറുമെന്നത് ഉറപ്പാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനും ബി ജെ പിക്കും ഒപ്പം ഉണ്ടായിരുന്ന പല കക്ഷികളും വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളും ഇപ്പോള്‍ ഇടതുപക്ഷ ചേരിയിലാണ്. എല്‍ ഡി എഫിന്റെ അടിത്തറ കൂടുതല്‍ ശക്തമായി. ഒരു അപസ്വരവുമില്ലാതെ പൂര്‍ണമായ ഐക്യത്തോടെയാണ് എല്‍ ഡി എഫ് പ്രവര്‍ത്തിച്ചത്. അതിന്റെ പ്രയോജനം വിധിയെഴുത്തിലുണ്ടാകും.
മുമ്പ് നടന്ന പല തെരഞ്ഞെടുപ്പുകളെയും അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പ് ജനങ്ങള്‍ ഏറ്റെടുത്ത അനുഭവമാണ് ഉണ്ടായത്. പാറശാലമുതല്‍ മഞ്ചേശ്വരംവരെയുള്ള പ്രദേശങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമാണ്. ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ ശക്തമായ ജനവികാരമാണ് അടിത്തട്ടില്‍ കാണാന്‍ കഴിഞ്ഞത്.
കഴിഞ്ഞ അഞ്ചുവര്‍ഷം ജനങ്ങളെ അവഗണിച്ച നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്തെ നാശത്തിലേക്കാണ് നയിച്ചത്. വര്‍ഗീയമായ ചേരിതിരിവും അസ്വസ്ഥതയും സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് നോക്കിയത്. നരേന്ദ്ര മോഡിക്ക് മുമ്പ് അഞ്ചുവര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സ്വീകരിച്ച ദ്രോഹനടപടികളും ജനങ്ങള്‍ വിസ്മരിച്ചിട്ടില്ല. ഇതെല്ലാം എല്‍ ഡി എഫിന് വലിയ വിജയം നല്‍കും.
സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം എവിടെയും കാണാന്‍ കഴിഞ്ഞില്ല എന്നതാണ് സവിശേഷമായ വസ്തുത. സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെതിരെ എതിര്‍പ്പ് സ്വാഭാവികമാണ്. ഭരണപരമായ കാര്യങ്ങളില്‍ ഒരു വിഭാഗത്തില്‍നിന്ന് അത്തരം എതിര്‍പ്പ് ഉയര്‍ന്നില്ല എന്നത് എല്‍ ഡി എഫിനുള്ള ജനപിന്തുണയുടെ തെളിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."