
പ്രളയാനന്തരം
അടിസ്ഥാന ആവശ്യങ്ങള്‍ പലതും അപ്രാപ്യമായ ദുര്‍ഘടമായ ചില ദിവസങ്ങളിലൂടെയാണു മലയാളികള്‍ കടന്നുപോകുന്നത്. കുടിവെള്ളം, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയൊക്കെയും ഭാഗികമായും പൂര്‍ണമായും നാശനഷ്ടങ്ങള്‍ സംഭവിച്ചൊരു പ്രളയകാലത്തതാണു നാം നില്‍ക്കുന്നത്. രക്ഷിച്ചെടുത്ത ജീവന്‍ നിലനിര്‍ത്താനും ആരോഗ്യം സൂക്ഷിക്കാനും നമ്മുടെ ശ്രദ്ധയും കരുതലും നല്‍കേണ്ടിയിരിക്കുന്നു. അസുഖങ്ങളും അപകടങ്ങളും പരമാവധി ഒഴിവാക്കിക്കൊണ്ടു മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ നാമോരോരുത്തരും മുന്‍കൈയെടുക്കണം.
വെള്ളം
മിക്ക അസുഖങ്ങളുടെയും മാധ്യമം ജലമാണ്. അതുകൊണ്ടുതന്നെ, നന്നായി തിളച്ച് അണുവിമുക്തമായ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളച്ച വെള്ളത്തിന്റെ ചൂട് കുറയ്ക്കാന്‍ വേണ്ടി ഒരിക്കലും പച്ചവെള്ളം കലര്‍ത്താന്‍ പാടില്ല.
വെള്ളമിറങ്ങി തിരികെ വീട്ടില്‍ എത്തിയവരാണെങ്കില്‍ കിണറുകള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാന്‍ മറക്കരുത്. കിണറുകള്‍ അതീവ മലിനമായ സാഹചര്യത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ എന്ന പ്രക്രിയ വഴിയാണ് അണുവിമുക്തമാക്കുന്നത്. ആയിരം ലിറ്റര്‍ വെള്ളത്തിന് അഞ്ചു ഗ്രാം എന്ന കണക്കിലാണ് ഇതിന് ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കേണ്ടത്. ലളിതമായി പറഞ്ഞാല്‍, ഏതാണ്ട് ഒരു പാട്ട വെള്ളത്തിന് ഒരു ടീസ്പൂണ്‍ എന്ന കണക്കില്‍ പൗഡര്‍ കലക്കിയതിനുശേഷം പത്ത് മിനിറ്റ് ഊറാന്‍ വയ്ക്കുക. ഊറി വന്ന തെളിവെള്ളം കോരാന്‍ ഉപയോഗിക്കുന്ന ബക്കറ്റില്‍ ഒഴിച്ച്, ബക്കറ്റ് കിണറിനടിയിലേക്കു താഴ്ത്തി കിണറ്റില്‍ മുഴുവനായി കലര്‍ത്തുക. ഒരു മണിക്കൂര്‍ നേരം വെള്ളം അനക്കാതെ വയ്ക്കുക. സംശയമുള്ള സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടാവുന്നതാണ്. ഇന്നത്തെ സാഹചര്യത്തില്‍ ദിവസവും ക്ലോറിനേഷന്‍ ചെയ്യുന്നതാണ് ഉത്തമം. അല്ലാത്ത പക്ഷം ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും ചെയ്യുക.
ഭക്ഷണം
പഴകിയ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക. വെള്ളം കയറിയ വീടിനകത്തു സൂക്ഷിച്ച ധാന്യങ്ങള്‍ അടങ്ങുന്ന ഭക്ഷ്യവസ്തുക്കളും ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കള്‍ തുറന്നിടാതെ അടച്ചുവയ്ക്കുക.
പകര്‍ച്ചവ്യാധികള്‍
വെള്ളവുമായി കൂടുതല്‍ സമ്പര്‍ക്കത്തില്‍ വരുന്നതുകാരണം എലിപ്പനി പോലുള്ള അസുഖങ്ങള്‍ വ്യാപകമാകാനുള്ള സാധ്യതയുണ്ട്. കൈകാലുകളില്‍ മുറിവുകള്‍ പറ്റാനുള്ള സാധ്യതയും കൂടുതലായതിനാല്‍ മുറിവുകള്‍ വൃത്തിയായി സൂക്ഷിക്കുകയും മലിനജലം മുറിവില്‍ കടക്കുന്നതു തടയുകയും ചെയ്യുക. മുറിവുകള്‍ക്കു കൃത്യമായി വൈദ്യസഹായം തേടുക. (ടെറ്റനസ് ഇഞ്ചക്ഷന്‍, പ്രതിരോധ മരുന്നുകള്‍ തുടങ്ങിയവ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വീകരിക്കുക).
കൊതുകുകടി കൊള്ളുന്നതു പരമാവധി ഒഴിവാക്കുക. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങള്‍ വീട്ടിലും ക്യാംപ് പരിസരങ്ങളിലും ഒഴിവാക്കുക. പനി പോലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാണിക്കുന്ന രോഗികള്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്.
ക്യാംപുകളിലും മറ്റും ചിക്കന്‍ പോക്‌സ് പോലെയുള്ള പകര്‍ച്ചവ്യാധികള്‍ കണ്ടാല്‍ പരിഭ്രാന്തരാവാതെ ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുക. രോഗിയുമായുള്ള സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കുക, വ്യക്തിശുചിത്വം പാലിക്കുക, ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക.
വളം കടി, പുഴുക്കടി, കാലരിക്കല്‍
പ്രളയകാലത്തെ ക്യാംപുകളിലെ പ്രധാന പ്രശ്‌നമായി കണ്ടുവരുന്നതാണിത്. ഉപ്പുവെള്ളത്തില്‍ കഴുകി കാലുകള്‍ വൃത്തിയായി സൂക്ഷിക്കുക. വെള്ളവുമായി കൂടുതല്‍ സമ്പര്‍ക്കത്തില്‍ വരാതെ കാലുകള്‍ തുടച്ചു വെള്ളം മാറ്റി ഉണങ്ങിയിരിക്കാന്‍ ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റി ഫങ്കല്‍ ക്രീമുകള്‍ ഉപയോഗിക്കാവുന്നതാണ്.
തുറസായ സ്ഥലങ്ങളിലും മറ്റും കിടക്കുന്നതു കാരണവും തറയില്‍ കിടക്കുന്നതു കാരണവും ക്യാംപുകളില്‍ പലരും ശരീരവേദന പറയുന്നുണ്ട്. കഴിയുന്നതും ( ഈ സാഹചര്യത്തില്‍ ലഭ്യത അനുസരിച്ച് ) ശരീരം മുഴുവന്‍ നന്നായി കവര്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും തണുപ്പ് കൂടുതല്‍ ശരീരത്തെ ബാധിക്കാതിരിക്കാന്‍ ചെരിപ്പ് ധരിക്കുകയും ചെയ്യാവുന്നതാണ്.
പാര്‍പ്പിടം
വെള്ളമിറങ്ങി വീടുകളിലേക്കു തിരികെപോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലതുമാത്രം പറയുകയാണ്. വെള്ളം കയറിയിറങ്ങിയ ഇടങ്ങളിലെ വീടുകളിലേക്കു തിരികെപോകുന്നവര്‍ അധികൃതരുടെ നിര്‍ദേശപ്രകാരം മാത്രം പോകുക. കെ.എസ്.ഇ.ബി, ജല അതോറിറ്റി എന്നിവരുമായി ബന്ധപ്പെട്ടു സുരക്ഷിതത്വം ഉറപ്പാക്കി മാത്രം തിരിച്ചുപോകണം. പകല്‍സമയത്തു മാത്രം പോകുക, ഒറ്റയ്ക്കു പോകരുത്, കൈയില്‍ ടോര്‍ച്ച് കരുതുക, കൈയുറ-കാലുറ (റബര്‍ ഷൂസ് പോലുള്ളവ) ധരിക്കുന്നതു നല്ലതാണ്. ഇലക്ട്രീഷ്യനോ, കെ.എസ്.ഇ.ബി ജീവനക്കാരോ കണ്ട് ഉറപ്പുവരുത്താതെ വൈദ്യുതിയോ വൈദ്യുതി ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കരുത്. വീടും വീട്ടുപകരണങ്ങളും കിണറും ബ്ലീച്ചിങ് പൗഡര്‍ ലായനി ഉപയോഗിച്ചു വൃത്തിയാക്കേണ്ടതാണ്. നനഞ്ഞുകുതിര്‍ന്ന സീലിങ്ങും ചുവരുമൊക്കെ പൊളിഞ്ഞുവീഴാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടു വേണം വീടിനകത്തു പ്രവേശിക്കാന്‍. അതുകൊണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുക.
വെള്ളം കയറിയ വീടുകളുടെ മറ്റൊരു പ്രധാന പ്രശ്‌നം ഇഴജന്തുക്കളാണ്. പാമ്പ്, പഴുതാര തുടങ്ങിയ ഇഴജന്തുക്കള്‍ വീടിന്റെ മൂലകളിലും വീട്ടുപകരണങ്ങളുടെ ഇടയിലും കയറിയിരിക്കാനുള്ള സാധ്യതയുണ്ട്. വെളിച്ചമടിച്ചു പരിശോധിച്ച ശേഷം മാത്രം വീടിനകത്തു പെരുമാറുക. കടിയേല്‍ക്കുന്ന അപകടസാഹചര്യങ്ങളോ മറ്റോ വരികയാണെങ്കില്‍ സമയം കളയാതെ എത്രയും പെട്ടെന്നു വൈദ്യസഹായം തേടുക.
എല്ലാറ്റിലും വലുത് ജീവനാണ്. കൈയിലുള്ള ജീവിതം മുറുകെപ്പിടിക്കുക. നഷ്ടങ്ങളുടെ വ്യാപ്തി വലുതാണെന്നറിയാം. ആരോഗ്യമുള്ളൊരു മനസും ശരീരവും ചുറ്റിനും നന്മയുള്ള കുറേ മനുഷ്യരും ഉള്ളപ്പോള്‍ ആ നഷ്ടങ്ങളെയൊക്കെ തിരിച്ചുപിടിക്കാന്‍ നമുക്കു സാധിക്കണം. നമുക്കു മാത്രമേ അതിനു സാധിക്കൂ, നമുക്ക് സാധിച്ചേ പറ്റൂ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 3 days ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 3 days ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 3 days ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 4 days ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 4 days ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 4 days ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 4 days ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 4 days ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 4 days ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 4 days ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 4 days ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 4 days ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 4 days ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 4 days ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 4 days ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 4 days ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 4 days ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 4 days ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 4 days ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 4 days ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 4 days ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 4 days ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 4 days ago