HOME
DETAILS

വിപ്ലവ വനിത

  
backup
August 24, 2018 | 8:30 PM

viplava-vanitha

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ തീപ്പന്തമായി ജ്വലിച്ചുനിന്ന ധീരദേശാഭിമാനിയായിരുന്നു മൗലാനാ മുഹമ്മദലി. ആ ധീരവ്യക്തിത്വത്തിന്റെ പത്‌നിയായിരുന്ന അംജദി ബാനു ബീഗം. രാജ്യം മറന്നുപോയ ആ ധീരവനിതയെ ഇന്ത്യയുടെ എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ നമുക്കു സ്മരിക്കാം.

ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തിനു ഭര്‍ത്താവായ മുഹമ്മദലിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ഒരു വനിതയായിരുന്നു അവര്‍. മൗലാനാ മുഹമ്മദലി സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏര്‍പ്പെട്ട സമയത്തായിരുന്നു അവരുടെ വിവാഹമുണ്ടായത്. ആദ്യ രാത്രിയില്‍ തന്റെ സഹധര്‍മിണിയോട് അദ്ദേഹം പറഞ്ഞു: ''പ്രിയേ... നിന്നെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. നമ്മുടെ ജന്മഭൂമി മുടിക്കുന്ന ബ്രിട്ടീഷു പിശാചുക്കളുമായി സന്ധിയില്ലാ സമരത്തിലാണ് ഞാനെന്നു നിനക്കറിയാമല്ലോ. പ്രിയേ, ഞാന്‍ എന്തും സഹിക്കും. എന്നാല്‍ നിന്റെ കാര്യം ഓര്‍ക്കുമ്പോള്‍....'' മൗലാനാ മുഹമ്മദലി തന്റെ വാക്കുകള്‍ മുഴുമിപ്പിക്കുന്നതിനുമുന്‍പ് ആദര്‍ശവനിതയായിരുന്ന അംജദി ബീഗം പറഞ്ഞു:'' അങ്ങയുടെ പ്രിയതമയാവാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ഞാന്‍ അസ്മത്തലിഖാന്റെ മകളാണ്. ഏതു സന്നിഗ്ധ ഘട്ടത്തിലും ലാലി ബീഗം അങ്ങയോടൊപ്പമുണ്ടാകും.
മൗലാന മുഹമ്മദലിയുടെ അഭാവത്തില്‍ കുടുംബകാര്യങ്ങളിലും അവര്‍ മികച്ചുനിന്നു. സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയെ വിളിച്ചോതുന്ന അംജദി ബീഗത്തിന്റെ മഹിളാ വേദികളിലെ പ്രസംഗം ശ്രോതാക്കളെ കോരിത്തരിപ്പിച്ചു. തെക്കെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പര്‍ദ ധരിച്ചുകൊണ്ട് ഈ ധീരവനിത സുന്ദരവും സാരസമ്പൂര്‍ണവുമായി ഉറുദുവില്‍ ചെയ്ത പ്രസംഗം സ്ത്രീ സമൂഹത്തെ സ്വാതന്ത്ര്യത്തിന്റെ സമരമുഖത്തേക്കു കൊണ്ടുവരാന്‍ പര്യപ്തമായതായിരുന്നു.
മഹാത്മാ ഗാന്ധിയുടെ കൂടെ മൗലാനാ മുഹമ്മദലിയും പത്‌നിയും തെക്കെ ഇന്ത്യയിലേക്കു സന്ദര്‍ശനത്തിനായി പുറപ്പെട്ടപ്പോള്‍ വാള്‍ടയര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചു തികച്ചും യാദൃശ്ചികമായി മൗലാന മുഹമ്മദലിയെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. ഈ ആകസ്മിക അറസ്റ്റ് ഗാന്ധിജിയെ ഞെട്ടിച്ചു. എന്നാല്‍ ഈ അവസരത്തിലും ധീരയായ അംജദി ബാനു ബീഗം പതറിയില്ല. ആ മഹതി ഭാവപ്പകര്‍ച്ച കൂടാതെ ഭര്‍ത്താവിനെ സൗമ്യസാന്ത്വനോക്തികളോടെ യാത്രയാക്കാനാണു ശ്രമിച്ചത്. അവര്‍ ഗാന്ധിജിയുടെ കൂടെ യാത്ര തുടര്‍ന്നു. ലാലി ബീഗത്തിന്റെ ഈ തന്റേടവും ദൃഢനിശ്ചയവും മഹാത്മാഗാന്ധിയെ അത്ഭുതപ്പെടുത്തി.
1924ല്‍ കോഹാട്ടില്‍ പടര്‍ന്നുപിടിച്ച വര്‍ഗീയ കലാപംമൂലം മഹാത്മാഗാന്ധി മൂന്ന് ആഴ്ചകളോളം മൗലാനയുടെ ഡല്‍ഹിയിലെ വീട്ടില്‍ ഉപവസിച്ചപ്പോള്‍ അംജദി ബീഗത്തിന്റെ അസാമാന്യ ധീരതയും അദ്ദേഹത്തിനു ബോധ്യമായി.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അതിയായി ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ബീഗത്തെ കുറിച്ച് മഹാത്മാഗാന്ധി 'യങ് ഇന്ത്യ'യില്‍ എഴുതിയത് 'ധീരനായ ഭര്‍ത്താവിന്റെ ധീരയായ ഭാര്യ' എന്നായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്മസ്, ന്യൂ ഇയർ സീസൺ; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

Kerala
  •  12 days ago
No Image

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ​ഗാന്ധി പുറത്ത്: പേര് മാറ്റാൻ ഒരുങ്ങി കേന്ദ്രം; ശക്തമായ വിമർശനവുമായി കോൺ​ഗ്രസ്

National
  •  12 days ago
No Image

നിയമന കത്ത് കൈമാറുന്നതിനിടെ യുവതിയുടെ നിഖാബ് വലിച്ചുനീക്കി നിതീഷ് കുമാർ; നീചമായ പ്രവൃത്തിയെന്ന് പ്രതിപക്ഷം

National
  •  12 days ago
No Image

വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസുവരെ പഠനം ഓൺലൈനിൽ മാത്രം

National
  •  12 days ago
No Image

In Depth News : തെരഞ്ഞെടുപ്പ് വരുന്നു, തിരിപ്പുരംകുൺറം ഏറ്റെടുത്തു ആർഎസ്എസ്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടിൽ 'ഹിന്ദുവിനെ ഉണർത്താനുള്ള' നീക്കം

National
  •  12 days ago
No Image

സ്ത്രീധനം ചോദിച്ചെന്ന് വധു, തടി കാരണം ഒഴിവാക്കിയെന്ന് വരൻ; വിവാഹപ്പന്തലിൽ നാടകീയ രംഗങ്ങൾ

National
  •  12 days ago
No Image

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

Kerala
  •  12 days ago
No Image

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ: വിനിമയനിരക്കിൽ വർദ്ധന; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ 'ബെസ്റ്റ് ടൈം'

uae
  •  12 days ago
No Image

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 311 കേന്ദ്രങ്ങൾക്ക് അം​ഗീകാരം നൽകി യുഎഇ

uae
  •  12 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ യു.ഡി.എഫിന് വോട്ട് ചെയ്തു; യു.ഡി.എഫാണ് അവരുടെ ഇനിയുള്ള ഏക പ്രതീക്ഷ; വി.ഡി സതീശൻ

Kerala
  •  12 days ago