ശംസുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി ഉദ്ഘാടനം
കുറ്റിക്കാട്ടൂര്‍: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ കൂറ്റിക്കാട്ടൂര്‍ മുസ്‌ലിം യതീംഖാന കാംപസില്‍ പുതുതായി ആരംഭിച്ച ശംസുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യതീംഖാന കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദാറുല്‍ ഹുദാ വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ക്ലാസ് ഉദ്ഘാടനം ചെയ്തു.
രാവിലെ നടന്ന സെഷനില്‍ റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം അധ്യക്ഷനായി. ദാറുല്‍ ഹുദാ രജിസ്ട്രാര്‍ ജാബിര്‍ അലി ഹുദവി ക്ലാസെടുത്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം എം.സി മായിന്‍ ഹാജി, ദാറുല്‍ ഹുദാ സെക്രട്ടറി യു. ശാഫി ഹാജി, ഹംസ ഹാജി മുന്നിയൂര്‍, ബാവ ഹാജി പാലത്തിങ്ങല്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍, അബൂബക്കര്‍ ഫൈസി മലയമ്മ, പൂവ്വാട്ട് മൊയ്തീന്‍ ഹാജി, സി. അബ്ദുസ്സലാം ഹാജി ദമാം, കെ.പി കോയ, ഇ. അബൂബക്കര്‍ വഹബി, ടി.പി സുബൈര്‍ മാസ്റ്റര്‍, ഖാലിദ് കിളിമുണ്ട, മുഹമ്മദ് കുഞ്ഞി സഖാഫി, പി. ബാവ ഹാജി, എ. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ഉനൈസ് ഹുദവി, സിംല മൂസക്കോയ ഹാജി, ബീരാന്‍ ഹാജി കാരന്തൂര്‍, ഇ. കുഞ്ഞിക്കാമു ഹാജി, പി.ടി മാമു ഹാജി, യു.കെ ഹുസൈന്‍ ദമാം, വി.കെ.കെ അബ്ബാസ്, ഫൈസല്‍ കൊടുമ ദമാം, സിദ്ദീഖ് പാണ്ടികശാല ദമാം, സി.കെ മുഹമ്മദ് ഹാജി, ഉമ്മര്‍ കൂറ്റിക്കാട്ടൂര്‍, അഹമ്മദ് നിസാര്‍ ദമാം, സഫി മുക്കം, പി.പി മുഹമ്മദ് എളേറ്റില്‍ ദമാം, എന്‍.പി കോയ ഹാജി, മാങ്കുനി മാമു ഹാജി, പി. അബ്ബാസ് ഹാജി സംസാരിച്ചു.
ശംസുല്‍ ഹുദാ ഇസ്‌ലാമിക് ലൈബ്രറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയില്‍ നിന്ന് അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷയുടെ കോപ്പി സ്വീകരിച്ച് സയ്യിദ് ബഷീറലി ശിഹാബ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
യതീംഖാന പ്രസിഡന്റ് എ.ടി ബഷീര്‍ ഹാജി സ്വാഗതവും സെക്രട്ടറി ഇ.എം കോയ ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."