ഭക്ഷണസൗകര്യമൊരുക്കി മാതൃകയായി കുടുംബശ്രീ
കാസര്‍കോട്: ജില്ലയിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഭക്ഷണസൗകര്യമൊരുക്കിയത് കുടുംബശ്രീ. പോളിങ് ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെയുള്ളവയാണ് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ അതത് കുടുബശ്രീ യൂനിറ്റുകള്‍ മുഖേന എത്തിച്ചു നല്‍കിയത്. പലപ്പോഴും തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനു പരിഹാരമെന്ന നിലയിലാണ് കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നിര്‍ദേശ പ്രകാരം കുടുംബശ്രീ യൂനിറ്റുകള്‍ മുഖേന ഭക്ഷണ സൗകര്യമൊരുക്കിയത്.
പോളിങ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനുശേഷം പരിസരം ഉള്‍പ്പെടെയുള്ളവ കുടുംബശ്രീയുടെയും ഹരിതകര്‍മസേനയുടെയും നേതൃത്വത്തിലാണ് ശുചീകരിച്ചത്. പോളിങ് ബൂത്തുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് 200 രൂപയുടെ കൂപ്പണാണ് നല്‍കിയിരുന്നത്. രാവിലെ 5.30ന് ബെഡ്കോഫിയും 8.ന്ന് പ്രഭാതഭക്ഷണവും 11ന് ചായയും ലഘുഭക്ഷണവും നല്‍കും. ഉച്ചഭക്ഷണവും, 3.30നും ചായയും ഒരുക്കി. ഇതിനു പുറമെ വോട്ടിങ് പൂര്‍ത്തിയാക്കി വോട്ടിങ് സാധനസാമഗ്രികള്‍ ഏല്‍പ്പിക്കാന്‍ സ്വീകരണ കേന്ദ്രലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഭക്ഷണവും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."