സമസ്ത: ദുരിതാശ്വാസ വിതരണം ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതക്ക് ആശ്വാസമായി സമസ്ത കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കിറ്റുകളുടെ വിതരണോദ്ഘാടനം കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.സമസ്തയുടെ ആഭിമുഖ്യത്തിലുള്ള മൂന്നാം ഘട്ട പ്രവര്‍ത്തനമാണിത്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് വിവിധ ജില്ലകളില്‍ നിന്നും വന്ന വിഖായ പ്രവര്‍ത്തകര്‍, വാഫി സ്ഥാപനങ്ങളിലെ പി.ജി വിദ്യാര്‍ഥികള്‍, ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആവശ്യ വസ്തുക്കളെത്തിച്ചുകൊടുത്തിരുന്നു. മേഖലകളില്‍ മൂന്നംഗങ്ങള്‍ ഉള്‍കൊള്ളുന്ന കോഡിനേറ്റര്‍മാര്‍ മുഖേനയാണ് മഹല്ലു തലങ്ങളില്‍ അര്‍ഹരായവരെ കണ്ടെത്തി വിഭവങ്ങളെത്തിക്കുന്നത്. ചടങ്ങില്‍ സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അസ്‌ലം തങ്ങള്‍ മശ്ഹൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഇബ്‌റാഹീം ഫൈസി പേരാല്‍, ജാബിര്‍ ഹുദവി, ഒ.പി.എം അഷ്‌റഫ്, സുബൈര്‍ മാസ്റ്റര്‍ കോഴിക്കോട്, മുഹമ്മദ് കുട്ടി ഹസനി, അയ്യൂബ് മാസ്റ്റര്‍, മുജീബ് ഫൈസി, അബ്ദുലത്തീഫ് വാഫി, സുബൈര്‍ കണിയാമ്പറ്റ, പി.സി ഉമര്‍ സംബന്ധിച്ചു. മൊയ്തീന്‍ കുട്ടി യമാനി സ്വാഗതവും നാസര്‍ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."