തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം
പാലക്കാട്: യുഡിഎഫിന് മുന്നില്‍ ഉപാധിവെച്ച് പി.വി അന്‍വര്‍ എംഎല്‍എ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ സ്ഥാനാര്‍ഥി എന്‍.കെ സുധീറിനെ പിന്തുണയ്ക്കണമെന്നാണ് അന്‍വര്‍ യുഡിഎഫിനോട് ആവശ്യപ്പെടുന്നത്.
അതേസമയം പാലക്കാട്ടും ചേലക്കരയിലും തങ്ങളെ പിന്തുണയ്ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇതില്‍ പാലക്കാട് നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് ചേലക്കരയില്‍ തിരിച്ച് പിന്തുണയെന്ന ആവശ്യം അന്‍വര്‍ മുന്നോട്ട് വെക്കുന്നത്.
പിണറായിസം ഇല്ലാതാക്കാന്‍ ഒന്നിച്ചു നില്‍ക്കണം. ആര്‍എസ്എസിനെ പോലെ തന്നെ പിണറായിസത്തെയും എതിര്‍ക്കണം. യുഡിഎഫ് നേതാക്കള്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടത്തുന്നു. അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തീരുമാനം വൈകിയാല്‍ ഈ കപ്പല്‍ പോകും. പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിച്ച ചരിത്രം മുമ്പും ഉണ്ടായിട്ടുണ്ടെന്നും യുഡിഎഫ് തീരുമാനത്തിനായി കാക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."