പാക്കത്ത് കാട്ടാന ശല്യം രൂക്ഷം
പുല്‍പ്പള്ളി: പാക്കം, പുഴമൂല പ്രദേശങ്ങളില്‍ കാട്ടാന ശല്യം രുക്ഷമായതോടെ പകല്‍ പോലും പുറത്തിറങ്ങനാവാതെ ജനങ്ങള്‍ ദുരിതത്തില്‍.
കഴിഞ്ഞ ദിവസം പാക്കം പുഴമൂല കോളനി പ്രദേശത്തെ നിരവധി കര്‍ഷകരുടെ തെങ്ങ്, വാഴ, കമുക്, ഞാറ് ഉള്‍പ്പടെയുള്ള കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. കുറുവ പാക്കം വനമേഖലയില്‍ നിന്നിറങ്ങുന്ന ആനകള്‍ നേരം പുലര്‍ന്നിട്ടും കൃഷിയിടങ്ങളില്‍ നിന്ന് പോകാത്തത്മൂലം ക്ഷീരകര്‍ഷകരുള്‍പ്പടെയുള്ളവര്‍ക്ക് പാല്‍ അളക്കാന്‍ പോലും കഴിയുന്നില്ല. വനാതിര്‍ത്തികളില്‍ സ്ഥാപിച്ച ട്രഞ്ചുകളും ഫെന്‍സിങും കാലവര്‍ഷത്തില്‍ തകര്‍ന്നതോടെയാണ് കാട്ടാനകള്‍ കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങുന്നത്. നിത്യേനയിറങ്ങുന്ന കാട്ടാനകള്‍ കൃഷിയിടത്തിലെ വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതിന് പരിഹാരം കാണാന്‍ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തെ ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."