മരുന്നുകളും ശുചീകരണ ദ്രവ്യങ്ങളുമായി ആരോഗ്യ വകുപ്പ് സുസജ്ജം
കോട്ടയം : പ്രളയത്തെ തുടര്‍ന്നുളള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് ആരോഗ്യ വകുപ്പ് ആവശ്യത്തിന് മരുന്നുകളും ശുചീകരണ ദ്രവ്യങ്ങളും വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു.
എലിപ്പനി തടയുന്നതിനുളള 15,69,500 ഡോക്‌സി സൈക്ലിന്‍ (100 ാഴ) ഗുളികകള്‍, 2,40,500 (500 ാഴ) പാരാസെറ്റാമോള്‍ ഗുളികള്‍, 15,825 കിലോഗ്രാം ബ്ലിച്ചിംഗ് പൗഡര്‍, 5,10,000 ക്ലോറിന്‍ ഗുളികകള്‍, 1095 ലിറ്റര്‍ ക്ലോറിന്‍ ലായനി എന്നിവ ഉള്‍പ്പെടെ എല്ലാത്തരം ആവശ്യമരുന്നകളും ശുചീകരണ ദ്രവ്യങ്ങളും ഇതിനോടകം വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലെയും രോഗികളുടെ ചികിത്സയ്ക്കും എലിപ്പനി പ്രതിരോധത്തിനും വീടുകളും പരിസരവും അണുവിമുക്തമാക്കുന്ന തിനും ഇവ ഉപയോഗിക്കണമെന്ന് ഡിഎംഒ അറിയിച്ചു. സര്‍ക്കാരില്‍ നിന്ന് ലഭിച്ചവയ്ക്ക് പുറമെ 14,98,918 രൂപയുടെ മരുന്നുകള്‍ പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ജില്ല കളക്ടര്‍ വഴി സ്വരൂപിച്ചത് ഉള്‍പ്പടെ ദുരിതാശ്വാസ ക്യാമ്പുകള്‍ വഴി വിതരണം ചെയ്തതായി ഡിഎംഒ അറിയിച്ചു. പ്രളയം ബാധിച്ച വീടുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ വൃത്തിയാക്കുന്നതിനാവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ സൊലൂഷന്‍, ക്ലോറിന്‍ ഗുളിക എന്നിവ ആവശ്യാനുസരണം ആരോഗ്യ പ്രവര്‍ത്തകര്‍ വഴി വിതരണം നടത്തും. കിണറുകളുടെ അണുനശീകരണം ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തിയായിരിക്കും ചെയ്യുക. ഇതിനു വേണ്ട ക്രമീകരണങ്ങളും ഒരുക്കിയതായി ഡിഎംഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."