HOME
DETAILS
MAL
കൊവിഡ്: പ്ലാസ്മ തെറാപ്പിക്ക് അനുമതി നല്കി യു.എസ്
backup
August 25 2020 | 02:08 AM
വാഷിങ്ടണ്‍: രാജ്യത്ത് കൊവിഡ് അനിയന്ത്രിതമായി പടരുന്നതിനിടെ വൈറസിനെ പ്രതിരോധിക്കാന്‍ രോഗമുക്തി നേടിയവരുടെ പ്ലാസ്മ ഉപയോഗിച്ചുള്ള ചികില്‍സയ്ക്ക് അനുമതി നല്കി യു.എസ്. അടിയന്തിര പ്രാധാന്യത്തോടെയാണ് അനുമതി നല്‍കിയത്. രാജ്യത്ത് ഇതിനകം 1,76,000ത്തിലേറെ പേര് കൊവിഡ് മൂലം മരണപ്പെട്ടിരിക്കെയാണ് നടപടി. വൈറസിനെതിരേ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ശക്തമായ ആന്റിബോഡികള്‍ അടങ്ങിയ പ്ലാസ്മ രോഗം മാരകമായി ബാധിക്കാതിരിക്കാനും വേഗം സുഖപ്പെടാനും സഹായിക്കുമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്(എഫ്.ഡി.എ) പറഞ്ഞു. യു.എസിലുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പ്ലാസ്മ തെറാപ്പി നേരത്തെ തന്നെയുണ്ടെങ്കിലും സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത് ഇപ്പോഴാണ്. അതേസമയം ഇത് എത്രത്തോളം ഫലംചെയ്യുമെന്നതില് തര്‍ക്കമുണ്ട്. ഇതിന് പാര്‍ശ്വഫലമുണ്ടാകുമെന്നും വിദഗ്ധരില്‍ ചിലര്‍ പറയുന്നു. എന്നാല്‍ യു.എസില്‍ രോഗം ബാധിച്ച 70,000 പേര് പ്ലാസ്മ തെറാപ്പി സ്വീകരിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."