ഗജമേളക്കായി എത്തിച്ച കൊമ്പന്‍ ഇടഞ്ഞു
ചങ്ങനാശേരി: ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായുള്ള ഗജമേളയ്ക്കായി എത്തിച്ച കൊമ്പന്‍ പാമ്പാടി രാജന്‍ ഇടഞ്ഞു. ക്ഷേത്രത്തിലെത്തുന്നതിനു മുമ്പായിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.
ഇടഞ്ഞ ആന തെങ്ങ് കുത്തിമറിച്ചു, ഒരു കാറും തകര്‍ത്തിട്ടുണ്ട്. ഗജമേള ആരംഭിക്കുന്നതിനു മുന്നോടിയായി കൊമ്പനെ എഴുന്നെള്ളത്തിനായി ഇറക്കാനുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് ഇടഞ്ഞത്. ഗജമേളയ്ക്കു മുന്നോടിയായി ആനകളെ മൈതാനത്തേയ്ക്ക് ഇറക്കുകയായിരുന്നു. ഇതിനു മുന്നോടിയായി പാമ്പാടി രാജനെ വെള്ളം നല്‍കുന്നതിനായി മൈതാനത്തിന്റെ ഒരു ഭാഗത്ത് മാറ്റി നിര്‍ത്തി. മൈതാനത്തിന്റെ ഒരു വശത്ത് എത്തിയപ്പോള്‍ ആന പാപ്പാന്മാരുടെ പിടിയില്‍ നിന്നും കുതറി മാറുകയും ഇടഞ്ഞോടുകയുമായിരുന്നു.
തുടര്‍ന്ന് മൈതാനത്തിന് പുറത്തെ പറമ്പിലേയ്ക്ക് ഓടിമാറിയ കൊമ്പന്‍ ഇവിടെ നിന്ന തെങ്ങ് കുത്തി മറിച്ചു. തുടര്‍ന്ന് മൈതാനത്തിനു പുറത്തെ പറമ്പിലേയ്ക്ക് ഇറങ്ങിയ പാമ്പാടി രാജന്‍ ഇവിടെ നിലയുറപ്പിച്ചു.
പാപ്പാന്‍മാര്‍ ആശ്വസിപ്പിക്കാനും അനുനയിപ്പിക്കാനും ശ്രമിച്ചെങ്കിലും ആന വഴങ്ങിയില്ല. അസ്വസ്ഥത പ്രകടിപ്പിച്ച ആന ആരെയും അടുത്ത് ചെല്ലാന്‍ അനുവദിച്ചുമില്ല. തുടര്‍ന്ന് മൂന്നുമണിക്കൂറിനുശേഷം കയറും വടവും ഉപയോഗിച്ച് പാപ്പാന്‍മാര്‍ ആനയെ തളച്ചു. വന്‍ പൊലിസ് സംഘവും, എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളും സ്ഥലത്ത് എത്തിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."