'കുറച്ച് ഫയലുകളേ കത്തിച്ചിട്ടുള്ളൂ': വൈറലായി പൊതുഭരണ വകുപ്പ് അഡീ. സെക്രട്ടറിയുടെ പ്രതികരണം
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ പ്രതിപക്ഷ ആരോപണം തീവച്ചതാണെന്നാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിച്ചെന്നും ആരോപിക്കുന്നുണ്ട്. യു.ഡി.എഫ് അനുകൂലികള്‍ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും ഇതു തന്നെ. ഇതിനിടയില്‍ വൈറലാവുകയാണ് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണിയുടെ ഫോണ്‍ സന്ദേശം.
ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ ഫോണ്‍ സന്ദേശത്തിലാണ് നാക്കുപിഴ ചതിച്ചത്. 'എല്ലാ ഫയലുകളും സുരക്ഷിതമാണ്. റൂം ബുക്കിങ്ങുകളുമായി ബന്ധപ്പെട്ട കുറച്ച് ഫയലുകള്‍ മാത്രമേ കത്തിച്ചിട്ടുള്ളൂ, കത്തിയിട്ടുള്ളൂ'- ഇതായിരുന്നു പി. ഹണിയുടെ പ്രതികരണം. സുപ്രധാനമായ ഒരു ഫയലുകളും നഷ്ടപ്പെട്ടിട്ടില്ല. അതെല്ലാം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
എത്രത്തോളം ഫയലുകള്‍ കത്തിനശിച്ചിട്ടുണ്ടെന്ന് അവതാരിക ചോദിക്കുമ്പോഴാണ് പി. ഹണിയുടെ പ്രതികരണത്തില്‍ നാക്കുപിഴ സംഭവിച്ചത്. രണ്ടാമതും ഇതേ ചോദ്യമുന്നയിപ്പോഴും ഇതേ പിഴ ആവര്‍ത്തിച്ചു.
[video width="758" height="360" mp4="http://suprabhaatham.com/wp-content/uploads/2020/08/Your-Facebook-Video-fbdown.net_.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."