ഏത് ഗാന്ധി അധികാരത്തില്‍ വന്നാലും സൈന്യത്തിന് നല്‍കിയ പ്രത്യേക അധികാരം ദുര്‍ബലപ്പെടുത്താനാകില്ലെന്ന് അമിത് ഷാ
സമസ്തിപൂര്‍: കോണ്‍ഗ്രസിനെയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും നേരിട്ട് വിമര്‍ശിച്ചുകൊണ്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ബിഹാറിലെ സമസ്തിപൂരിലെ വിവിധ ഇടങ്ങളില്‍ നടന്ന പ്രചാരണത്തിലായിരുന്നു വിമര്‍ശനം.
ഏത് ഗാന്ധി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാലും സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം ദുര്‍ബലപ്പെടുത്താന്‍ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു.
അധികാരത്തില്‍ വന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം പുനഃപരിശോധിക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് അമിത് ഷാ, ഏത് ഗാന്ധി വന്നാലും നിയമം ദുര്‍ബലപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്.
കോണ്‍ഗ്രസും സഖ്യകക്ഷികളും ആഗ്രഹിക്കുന്നത് ഇന്ത്യയില്‍നിന്ന് കശ്മിരിനെ വേര്‍പെടുത്തുക എന്നതാണ്. കശ്മിരിന് പ്രത്യേക പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഒമര്‍ അബ്ദുല്ല പറഞ്ഞത് ഇതിന് തെളിവാണ്. ലാലുപ്രസാദ് യാദവും റാബ്രി ദേവിയും അടക്കമുള്ളവരും കശ്മിരിനെ ഇന്ത്യയില്‍നിന്ന് വിഭജിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും അമിത് ഷാ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."