വംശീയാധിക്ഷേപം; ശിക്ഷ കടുപ്പിക്കണമെന്ന് സ്റ്റര്‍ലിങ്
ലണ്ടന്‍: വംശീയാധിക്ഷേപത്തിന് ഇപ്പോള്‍ നല്കുന്ന ശിക്ഷ പോരെന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റര്‍ലിങ്. ഇനി വരുന്ന തലമുറയിലെ കറുത്ത ഫുട്ബോള്‍ താരങ്ങള്‍ക്ക് എങ്കിലും ഈ അവസ്ഥ നേരിടാതിരിക്കാന്‍ കടുത്ത നടപടികള്‍ ഫുട്ബോള്‍ അധികൃതര്‍ എടുക്കണമെന്ന് സ്റ്റര്‍ലിങ് പറഞ്ഞു.
കറുത്തവര്ക്ക്് എല്ലാ ഇടങ്ങളിലും അധിക്ഷേപം നേരിടേണ്ട@ി വരുന്നു. പാര്‍ക്ക് ഫുട്ബോള്‍ മുതല്‍ ചാംപ്യന്‍സ് ലീഗ് വരെ ഇതാണവസ്ഥ താരം കൂട്ടിച്ചേര്‍ത്തു. ഇതിനൊരു പരിഹാരമുണ്ടാകണമെങ്കില്‍ ശക്തമായ നടപടികള്‍ എടുക്കേണ്ടി വരും.
വെറും പിഴ മാത്രം ശിക്ഷയാക്കി വിധിച്ചാല്‍ അതുകൊണ്ട് ആരും മാറാന്‍ പോകുന്നില്ല. സമ്പന്നമായ ക്ലബുകള്‍ക്കും സമ്പന്നരായ താരങ്ങള്‍ക്കും പിഴശിക്ഷ ഒരു വിഷയമേ അല്ല.
അതിനാല്‍ അതിനുമുകളിലുള്ള കടുത്ത ശിക്ഷ തന്നെ ഇതിന് നല്‍കണമെന്നും സ്റ്റര്‍ലിങ് പറഞ്ഞു. കൂടാതെ ഇനിമുതല്‍ വംശീയാധിക്ഷേപത്തിന് ഒന്‍പത് പോയിന്റ് ലീഗില്‍നിന്ന് കുറയ്ക്കണം എന്ന നിയമം വേണമെന്നും സ്റ്റര്‍ലിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."