HOME
DETAILS

കൊച്ചി അഴിമുഖത്തെ ബോട്ടപകടത്തിന് മൂന്ന് വയസ്

  
backup
August 27 2018 | 05:08 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി കമാല കടവില്‍ പതിനൊന്ന് ജീവനുകള്‍ കവര്‍ന്ന ബോട്ടപകടത്തിന് മൂന്ന് വയസ്.
നാട് ഓണാഘോഷ ലഹരിയിലമര്‍ന്ന വേളയിലായിരുന്നു മത്സ്യബന്ധനയാനത്തിന്റെ ഇടിയേറ്റ് ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ സര്‍വീസ് നടത്തിയിരുന്ന എം.വി ഭാരത് എന്ന ബോട്ട് നെടുകെ പിളര്‍ന്ന് മുങ്ങി താഴ്ന്നത്.
വെപ്പിനില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിക്ക് പുറപ്പെട്ട ബോട്ട് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജെട്ടിക്ക് വാരകള്‍ക്കകലെ വെച്ചാണ് ദുരന്തത്തില്‍പ്പെട്ടത്.
ജെട്ടിക്ക് സമീപത്തെ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് അലക്ഷ്യമായി അമിത വേഗതയിലെത്തിയ ഇന്‍ബോര്‍ഡ് വള്ളമാണ് യാത്രാബോട്ടിനെ പിളര്‍ത്തി മുക്കി താഴ്ത്തിയത്. 38 യാത്രക്കാരുണ്ടായിരുന്ന ബോട്ടില്‍ നിന്ന് 27 പേരെ രണ്ടുവിദേശികളും നാട്ടുകാരുമടക്കമുള്ളവര്‍ രക്ഷപ്പെടുത്തി .
ദുരന്തദിനത്തില്‍ ആറ് പേരുടെ മൃതദേഹം കണ്ടെത്തുകയും മറ്റ് നാലെണ്ണം തുടര്‍ ദിനങ്ങളില്‍ ലഭിക്കുകയുമാണ് ചെയ്തത്. ഒരാള്‍ ആശുപത്രിയില്‍ വെച്ചം മരണപ്പെട്ടു. ദുരന്തത്തെ തുടര്‍ന്ന് ഓണാഘോഷ മടക്കമുള്ളവ ഒഴിവാക്കി കൊച്ചിക്കാര്‍ ദുരന്ത ദുഃഖം ഏറ്റുവാങ്ങി.
കൊച്ചി ബോട്ട് ദുരന്തത്തെ രാഷ്ട്രീയ കക്ഷികള്‍ പ്രചരണായുധമാക്കി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയെങ്കിലും പിന്നിടിത് ദുരന്തം തന്നെ വിസ്മരിക്കപ്പെടുകയും ചെയ്തു. സാമുഹ്യസാംസ്‌ക്കാരിക സംഘടനകള്‍ ദുരന്തത്തെ ആദരാഞ്ജലിയിലുമൊതുക്കി.
സര്‍ക്കാര്‍ നഗരസഭാ ഭരണ കുടങ്ങള്‍ മരിച്ചവരുടെ കുടുംബത്തിന് ലക്ഷങ്ങള്‍ നല്കിയും പരുക്കേറ്റവര്‍ക്ക് പതിനായിരങ്ങള്‍ നിറപകിയും ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെട്ടു.
പൊലീസ് എ.ഡി.ജി.പിയടക്കമുള്ള വിവിധ തല ഏജന്‍സികള്‍ കൊച്ചി ബോട്ട് ദുരന്തത്തെ കുറിച്ച് നടത്തിയ അന്വേഷണങ്ങള്‍ പ്രഹസനമാകുകയും യാത്രാബോട്ടിന്റെ കാലപഴക്കം ചുണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago