'കൊവിഡ് വാക്‌സിന്റെ ഒരു വിവരവുമില്ലല്ലോ'; കൊവിഡ് മൂന്ന് ദശലക്ഷം കടന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നത് ഭീതിപ്പെടുത്തുന്നുവെന്നും രാഹുല്‍
ന്യൂഡല്‍ഹി: മൂന്ന് ദശലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടും പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
'സമഗ്രവും നീതിയുക്തവുമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കേണ്ട സമയമാണിത്. എന്നാല്‍ അതേപ്പറ്റി ഒരു വിവരവുമില്ല ഇപ്പോള്‍. കേന്ദ്രസര്‍ക്കാരിന്റെ ഈ തയ്യാറെടുപ്പില്ലായ്മ ഭയപ്പെടുത്തുന്നതാണ്'- രാഹുല്‍ ട്വീറ്റ് ചെയ്തു.
A fair and inclusive Covid vaccine access strategy should have been in place by now.
— Rahul Gandhi (@RahulGandhi) August 27, 2020
But there are still no signs of it.
GOI’s unpreparedness is alarming. https://t.co/AUjumgGjGC
കഴിഞ്ഞ ദിവസം കൊവിഡ് പ്രതിസന്ധി കനത്ത സാമ്പത്തിക പ്രത്യാഘാതമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന ആര്‍.ബി.ഐയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു.
മാസങ്ങളായി താന്‍ നല്‍കിക്കൊണ്ടിരുന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. കടം കൊടുക്കുകയല്ല, മറിച്ച് ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ചെലവഴിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും വ്യവസായികള്‍ക്ക് നികുതി വെട്ടിക്കുറച്ച് കൊടുക്കയല്ല പാവങ്ങള്‍ക്ക് പണം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിലൂടെ ശ്രദ്ധതിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ രീതി ഒരിക്കലും ദരിദ്രരെ സഹായിക്കുകയോ സാമ്പത്തിക ദുരന്തം ഇല്ലാതാക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ 201920 കണക്കെടുപ്പുവര്‍ഷത്തെ വരുമാനത്തിലും നീക്കിയിരിപ്പിലും വന്‍ ഇടിവ് സംഭവിച്ചെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയിരുന്നു. മൊത്തം വരുമാനം 22 ശതമാനം കുറഞ്ഞ് 1,49,672 കോടി രൂപയിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."